ബില്ലയ്ക്കു ശേഷം ഇതാ ഏകന്‍
നയന്സിന്റെ ഏകന്, അജിത്തിന്റെയും - 2
കിരീടമാകട്ടെ, മലയാളത്തിലെ ഏറ്റവും സുന്ദരമായ മോഹന്ലാല് ചിത്രത്തിന്റെ റീമേക്കും. ഭീമമായ ഇനിഷ്യല് കളക്ഷനോടെ പ്രദര്ശനം തുടങ്ങിയ കിരീടം പിന്നീട് തകര്ന്നു പോയി.
തുടര്ന്നാണ് ബില്ലയെത്തിയത്. രജനീകാന്തിന്റെ പോയകാല ഹിറ്റിന്റെ പുതിയ പതിപ്പ്. വിഷ്ണുവര്ദ്ധന് സംവിധാനം ചെയ്ത ഈ ചിത്രം മികച്ച സാങ്കേതിക വിദ്യയുടെ പൂര്ണത കൈവരിച്ച ചിത്രമായിരുന്നു.
ആദ്യമായി അമേരിക്കയില് റിലീസ് ചെയ്ത അജിത്ത് ചിത്രവും ബില്ലയായിരുന്നു. ബില്ലയുടെ ആറു പ്രിന്റുകളാണ് അമേരിക്കയില് റിലീസ് ചെയ്തത്.
എന്നാല് ഏകന്റെ കാര്യത്തില് കാര്യങ്ങള് വീണ്ടും ബഹുദൂരം മുന്നേറുന്നു. അമേരിക്കയില് 12 പ്രിന്റുകളാണ് റിലീസ് ചെയ്യുന്നത്. ഇന്ത്യയ്ക്ക് പുറത്ത് 150 പ്രിന്റുകള് റിലീസ് ചെയ്യാനാണ് ഏകന് നിര്മ്മാതാക്കളായ ഐങ്കരന് ഫിലിംസ് തയ്യാറെടുക്കുന്നത്. വിദേശത്ത് ഏറ്റവും കൂടുതല് പ്രിന്റുകള് റിലീസ് ചെയ്യുന്ന ചിത്രമെന്ന ബഹുമതി ഇനി ഈ അജിത്ത് ചിത്രത്തിനാണ്.
യുവശങ്കര് രാജ സംഗീതം നല്കിയ ഏകനിലെ ഗാനങ്ങള് ഇതിനകം സൂപ്പര്ഹിറ്റായിട്ടുണ്ട്. നടന് അരുള് പാണ്ഡ്യനും കെ കൃഷ്ണമൂര്ത്തിയുമാണ് ചിത്രത്തിന്റെ നിര്മ്മതാക്കള്. അര്ജുന് ജെനയാണ് ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത്.
എതിരാളികളില്ലാത്ത ദീപാവലിയാണ് അജിത്തിന്. മത്സരിക്കാന് വന്പന് ചിത്രങ്ങളൊന്നുമില്ല. സര്വം അജിത്ത് മയം. മാലപ്പടക്കവും മത്താപ്പൂവുമായി ആഘോഷിക്കാന് അജിത്തിന്റെ ആരാധകര് മാത്രം. വന്പന് വിജയത്തില് കുറഞ്ഞ ഒന്നും ഏകന് പ്രതീക്ഷിക്കുന്നതേയില്ല..
അടുത്ത പേജില്


Click it and Unblock the Notifications