»   » ഷക്കീല ഗായികയായി!!

ഷക്കീല ഗായികയായി!!

Posted By:
Subscribe to Filmibeat Malayalam
Shakeela
പോപ് ഗായിക ഷക്കീറയല്ല, നമ്മുടെ പഴയ ഗ്ലാമര്‍ താരം ഷക്കീല ഗായികയായ കാര്യമാണ് പറഞ്ഞുവരുന്നത്. അതേ ഗ്ലാമര്‍ റോളുകളിലൂടെ ഒരുകാലത്ത് തെന്നിന്ത്യയെ ഇളക്കിമറിച്ച ഷക്കീല ചലച്ചിത്രഗാനരംഗത്തും ഭാഗ്യം പരീക്ഷിയ്ക്കുകയാണ്.

തമിഴ് ചിത്രമായ ഷണ്‍മുഖിപുരത്തിന് വേണ്ടിയാണ് ഷക്കീല മൈക്കിന് മുന്നിലെത്തിയത്. സൊടക്കുപോട് എന്നുതുടങ്ങുന്ന ഗാനം ആലപിയ്ക്കുക മാത്രമല്ല ഗാനരംഗത്തില്‍ ഷക്കീല ചുവടുംവെയ്ക്കുന്നുണ്ട്.

ഗാനരംഗത്തില്‍ ഷക്കീലയുടെ നൃത്തം ഉള്‍പ്പെടുത്താനായിരുന്നു സംവിധായകന്‍ ചേഴിയന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് ഗാനം ആലപിച്ചാല്‍ നന്നായിരിക്കുമെന്ന സംവിധായകന്റെ നിര്‍ദ്ദേശം ഷക്കീല അനുസരിയ്ക്കുകയായിരുന്നു. ഗ്ലാമര്‍ വേഷങ്ങളില്‍നിന്നും കോമഡിതാരമായി അംഗീകരിച്ച പ്രേക്ഷകര്‍ തന്റെ പാട്ടും ഇഷ്ടപ്പെടുമെന്ന വിശ്വാസത്തിലാണ് ഷക്കീല.

എന്തായാലും തെന്നിന്ത്യന്‍ സിനിമയില്‍ ഷക്കീലയ്ക്ക് വീണ്ടും തിരക്കേറുകയാണ്. പൃഥ്വിരാജിന്റെ മലയാളം ചിത്രത്തിലും തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ബോസ് എങ്കിറ ഭാസ്‌ക്കരന്റെ കന്നഡ റീമേക്കിലുമാണ് ഷക്കീല ഇനി അഭിനയിക്കുന്നത്.

English summary
Actress Shakeela is all set to take on a new role in the film industry. Yes, the actress has turned singer for one of her forthcoming films in Tamil.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam