»   » നമിത ഹേമക്ക് മുന്പില്‍ മുട്ടുമടക്കുമോ?

നമിത ഹേമക്ക് മുന്പില്‍ മുട്ടുമടക്കുമോ?

Subscribe to Filmibeat Malayalam

മാദകശരീരത്തിന്റെ മാസ്‌മരികതയില്‍ തെന്നിന്ത്യന്‍ സിനിമയെ കുരുക്കിയിട്ട നമിതയ്‌ക്കൊരു വെല്ലുവിളി. തന്റെ അഴകളവുകള്‍ യഥേഷ്ടം പ്രദര്‍ശിപ്പിയ്‌ക്കാന്‍ മടിയില്ലാത്ത ഹേമമാലിനിയെന്ന തെലുങ്ക്‌ സുന്ദരിയാണ്‌ നമിതയെ എതിരിടാന്‍ രംഗത്തെത്തിയിരിക്കുന്നത്‌. നമിതയെ ഇന്ന്‌ കാണുന്ന രീതിയിലുള്ള ഒരു ഗ്ലാമര്‍ ബിംബമാക്കി മാറ്റിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സംവിധായകന്‍ ശക്തി ചിദംബരമാണ്‌ ഹേമമാലിനിയെ കളത്തിലിറക്കിയിരിക്കുന്നത്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

ഇന്നലെ വരെ ശക്തിയുടെ ഹിറ്റ്‌ ചിത്രങ്ങളിലെ അവിഭാജ്യഘടകമായിരുന്നു നമിത. താരത്തോടൊന്ന്‌ ചോദിയ്‌ക്കാതെ സിനിമകള്‍ പ്രഖ്യാപിയ്‌ക്കുന്ന ശക്തിയും അത്‌ സന്തോഷത്തോടെ സ്വീകരിയ്‌ക്കുന്ന നമിതയും ഏവര്‍ക്കും ഒരു അദ്‌ഭുതമായിരുന്നു. എന്നാല്‍ ഇരുവരും തെറ്റിയതോടെ കളിയാകെ മാറി. അഭിപ്രായ വ്യത്യാസം മൂലം ശക്തിയുടെ സിനിമകളില്‍ അഭിനയിക്കില്ലെന്ന്‌ നമിത കട്ടായം പറഞ്ഞതാണ്‌ സംവിധായകനെ പ്രകോപിപ്പിച്ചത്‌.

Hema Malini
പുതിയ ചിത്രമായ ഗുരുശിഷ്യനിലൂടെ നമിതയ്‌ക്ക്‌ മറുപടി നല്‍കാനാണ്‌ ശക്തി ഒരുങ്ങുന്നത്‌. ചിത്രത്തിലെ നായികയായ ഹേമമാലിനിയിലൂടെ നമിതയുടെ താരറാണിപ്പട്ടം തട്ടിത്തെറിപ്പിക്കുകയാണ്‌ സംവിധായകന്റെ ലക്ഷ്യം. സത്യരാജും സുന്ദര്‍ സിയും നായകന്‍മാരായെത്തുന്ന ചിത്രം തിയറ്ററുകളിലെത്തുന്നതോടെ നമിതയുടെ സ്ഥാനം ഹേമമാലിനി കൊണ്ടുപോകുമെന്നും സംവിധായകന്‍ പറയുന്നു. തെന്നിന്ത്യയുടെ പുതിയ സ്വപ്‌നസുന്ദരിയായി ഹേമയെ വാഴിക്കുകയെന്നത്‌ സംവിധായകന്‍ അഭിമാനപ്രശ്‌നമായി എടുത്തുകഴിഞ്ഞു. ശക്തിയുടെ ഇച്ഛയ്‌ക്കനുസരിച്ച്‌ എന്തിനും തയാറാണെന്ന്‌ ഹേമമാലിനിയും വ്യക്തമാക്കിയിട്ടുണ്ട്‌.

ഇക്കാര്യത്തില്‍ സംവിധായകന്റെ ആത്മാര്‍ത്ഥ എത്രയെന്ന്‌ അടുത്തറിയാനുള്ള അവസരവും ഇതിനിടെ നടിയ്‌ക്ക്‌ ലഭിച്ചു. ഗുരുശിഷ്യനില്‍ ഒരു സീനിലെങ്കിലും ദാവണിയുടുത്ത്‌ പ്രത്യക്ഷപ്പെടണമെന്ന്‌ ഹേമ ആഗ്രഹിച്ചിരുന്നു. എന്നാല്‍ നമിതയെ കടത്തിവെട്ടണമെങ്കില്‍ ഹാഫ്‌ സാരിയും ദാവണിയുമൊക്കെ മറക്കണമെന്നായിരുന്നു സംവിധായകന്റെ മറുപടി.

എന്തായാലും ഒരുകാര്യമുറപ്പ്‌, നമിതയെ കടത്തിവെട്ടാനുള്ള ശ്രമം എളുപ്പത്തിലൊന്നും ലക്ഷ്യം കാണില്ല. നമിതയ്‌ക്കപ്പുറം എന്തെങ്കിലും കാണിയ്‌ക്കാനുണ്ടെങ്കിലേ ഹേമയ്‌ക്ക്‌ രക്ഷയുള്ളൂ- അങ്ങനെ എന്തെങ്കിലും ഉണ്ടാകുമെന്ന്‌ തന്നെയാണ്‌ താരത്തിന്റെ ആരാധകരുടെ പ്രതീക്ഷ.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam