»   » ദബാങുമായി ചിമ്പു?

ദബാങുമായി ചിമ്പു?

Posted By:
Subscribe to Filmibeat Malayalam
Simbu
2010ലെ ബോളിവുഡ് സൂപ്പര്‍ഹിറ്റ് മൂവി ദബാങിന്റെ റീമേക്കില്‍ ചിമ്പു നായകനാവുമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ റീമേക്ക് അവകാശം റെക്കാര്‍ഡ് തുകയ്ക്ക് നിര്‍മാതാക്കളായ മോഹന്‍ അപ്പറാവുവും ടി രമേഷും സ്വന്തമാക്കിയിരുന്നു.

തെലുങ്ക് ചിത്രമായ റെഡ്ഡിയുടെ റീമേക്കായ ഉത്തമപുത്രനിലൂടെ ഹിറ്റ് സ്വന്തമാക്കിയവര്‍ തന്നെയാണ് ദബാങിന്റെ അവകാശവും വാങ്ങിയത്. ദബാങിനെ നോട്ടമിട്ട് മറ്റുമൂന്ന് നിര്‍മാതാക്കളെ കടത്തിവെട്ടി വന്‍തുകയ്ക്കായിരുന്നു ഇവരുടെ ഡീല്‍.

ദബാങിന്റെ തമിഴ് പതിപ്പില്‍ ചിലമ്പരശന്‍ തന്നെ നായകനാവുമെന്നാണ് സൂചനകള്‍. ഇക്കാര്യം ചിമ്പുവിനോട് അടുത്തവൃത്തങ്ങളും ശരിവെച്ചിട്ടുണ്ട്. സല്‍മാന്റെ വില്ലന്‍ പൊലീസായി ചിമ്പു വരുമ്പോള്‍ ആക്ഷന്‍ റോളുകളിലേക്കുള്ള നടന്റെ മടങ്ങിവരവ് കൂടിയായി അതുമാറും.

English summary
Kollywood grapevine is abuzz that Silambarasan aka Simbu is doing the Tamil remake of Salman Khan blockbuster of 2010 Dabangg.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam