»   » ഫാഷനില്‍ ത്രിഷയും പ്രിയാമണിയും മത്സരിക്കും?

ഫാഷനില്‍ ത്രിഷയും പ്രിയാമണിയും മത്സരിക്കും?

Posted By:
Subscribe to Filmibeat Malayalam
Trisha
പ്രിയങ്ക ചോപ്രയ്ക്ക് ഏറെ നിരൂപകപ്രശംസ നേടിക്കൊടുത്ത ഫാഷന്റെ തമിഴ് തെലുങ്ക് റീമേക്കില്‍ ആര് നായികയാവുമെന്ന ചോദ്യമാണ് കോടമ്പാക്കത്ത് ഇപ്പോള്‍ ഉയരുന്നത്. ആദ്യം നയന്‍താരയുടെ പേരാണ് പറഞ്ഞുകേട്ടിരുന്നെങ്കില്‍ ഇപ്പോള്‍ ത്രിഷയാണ് വാര്‍ത്തകളിലെ താരം.

പ്രിയങ്കയുടെ റോളില്‍ ത്രിഷയെ നായികയാക്കാനാണ് ഫാഷന്റെ റീമേക്ക് അവകാശം വാങ്ങിയ നിര്‍മാണ കമ്പനിയുടെ തീരുമാനമെന്നാണ് സൂചന. കങ്കണ റാവത്തിന്റെ റോളിലേക്ക് ഗ്ലാമര്‍ ബോംബ് പ്രിയാമണിയെയാണ് പരിഗണിയ്ക്കുന്നത്. ഇതിന്റെ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണ്.

തെന്നിന്ത്യയിലെ ഒരു സൂപ്പര്‍ സംവിധായകന്‍ തന്നെയാവും ഫാഷന്റെ റീമേക്ക് സംവിധാനം ചെയ്യുകയെന്നും നിര്‍മാണ കമ്പനി അധികൃതര്‍ സൂചിപ്പിയ്ക്കുന്നു.

ബോളിവുഡില്‍ ഫാഷന്‍ വാണിജ്യപരമായി വന്‍വിജയം നേടിയിരുന്നു. ഒട്ടേറെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ സിനിമ പ്രിയങ്കയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു.

English summary
Nayanthara was initally approaced to play the role essayed by Priyanka Chopra but she is said to have refused and the offer seems to have fallen onto Trisha's lap.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam