തീ പടര്‍ത്താന്‍ വീണ്ടും നമിത

By Staff

പുതിയ സെക്സ് ബോംബ് നമിതയുടെ വിശേഷങ്ങള്‍ നിലയ്ക്കുന്നില്ല. ആ മാദക മേദസില്‍ തെന്നിന്ത്യയിലെ സിനിമാ ലോകം ആണ്ടു മുങ്ങുകയാണ്. ഉടന്‍ റിലീസാകുന്ന ശരത് കുമാറിന്റെ 1977 എന്ന ചിത്രത്തിലും കാണാം നമിതയുടെ കിടുകിടിലന്‍ ഗ്ലാമര്‍ രംഗങ്ങള്‍.

നമിത മാത്രമല്ല ഈ ചിത്രത്തില്‍ കാണികളുടെ ഞരമ്പു മുറുക്കാനെത്തുന്നത്. ഫര്‍സാന, സന്ധ്യാ ഷെട്ടി എന്നിവര്‍ക്കു പുറമേ ചൈനാക്കാരിയായ കോള്‍വൂ എന്ന നടിയും തന്നാലാവുന്ന വിധം അഭിനയിക്കുന്നുണ്ട് ഈ ചിത്രത്തില്‍.

മൂന്നു റോളുകളിലാണ് ശരത് കുമാര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഏതാണ് 151 കോടിയോളം രൂപയാണത്രേ ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ശരത് കുമാറാണ്. തമിഴിലും തെലുങ്കിലും ഒരേ സമയം ചിത്രീകരിക്കുന്ന 1977 ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ നന്നായി പ്രയോജനപ്പെടുത്തുന്നു.

ഒരു ഹോളിവുഡ് ചിത്രം പകരുന്ന ത്രില്ലും അനുഭൂതിയും പ്രേക്ഷകന് ഈ ചിത്രത്തില്‍ നിന്ന് ലഭിക്കുമെന്ന് ശരത് കുമാര്‍ പറയുന്നു. നമിതയും കുറേ സെക്സ് ബോംബുകളും എന്തിനും തുനിഞ്ഞിറങ്ങിയാല്‍ പാവം പ്രേക്ഷകന്‍ ത്രില്ലടിക്കുകയല്ലാതെന്ത് വഴി?

ബന്ധപ്പെട്ട വാര്‍ത്തകള്‍













നമിതയുടെ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X