»   » സൂര്യയുടെ 24 ചിത്രീകരണത്തിനിടയില്‍ നടന്ന സംഭവം, സംവിധാകന്‍ വിക്രം കുമാര്‍ വിവാഹിതനാകുന്നു

സൂര്യയുടെ 24 ചിത്രീകരണത്തിനിടയില്‍ നടന്ന സംഭവം, സംവിധാകന്‍ വിക്രം കുമാര്‍ വിവാഹിതനാകുന്നു

Posted By:
Subscribe to Filmibeat Malayalam

സൂര്യയുടെ 24 ചിത്രത്തിന്റെ സംവിധായകന്‍ വിക്രം കുമാര്‍ വിവാഹിതനാകുന്നു. ശ്രീനിധി വെങ്കിടേഷാണ് വധു. എആര്‍ റഹ്മാന്‍ സ്റ്റുഡിയോയിലെ സൗണ്ട് എഞ്ചിനിയറാണ് ശ്രിനിധി. വിക്രം കുമാറിന്റെ 24 ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചത് എആര്‍ റഹ്മാനായിരുന്നു.

24ന്റെ ചിത്രീകരണ സമയത്താണ് ഇരുവരും പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയിക്കുകയായിരുന്നു. ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. സെപ്തംബറില്‍ വിവാഹമുണ്ടാകുമെന്ന് കേള്‍ക്കുന്നുണ്ട്. എന്നാല്‍ വിവാഹത്തെ കുറിച്ച് കൂടുതലൊന്നും പുറത്ത് വിട്ടിട്ടില്ല.

vikramkumar

24 ആണ് ഒടുവിലായി വിക്രം സംവിധാനം ചെയ്ത ചിത്രം. ഇനി വിവാഹത്തിന് ശേഷമാണ് വിക്രം പുതിയ ചിത്രത്തിലേക്ക് കടക്കുകയുള്ളുവെന്നാണ് അറിയുന്നത്. അടുത്തത് അല്ലു അര്‍ജുനൊപ്പമുള്ള തെലുങ്ക് പ്രോജക്ടാണ്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി വരികയാണ്.

English summary
24 Director Vikram Kumar Engaged to Srinidhi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam