നഗ്മ കല്യാണത്തിനൊരുങ്ങുന്നു

കോളിവുഡില്‍ നിന്നും ഔട്ടായി തുടങ്ങിയ കാലത്ത് നടി രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കിയെങ്കിലും അവിടെ പച്ചപിടിച്ചില്ല. പിന്നീട് സുവിശേഷ പ്രവര്‍ത്തനത്തിനിറങ്ങിയാണ് നഗ്മ വാര്‍ത്ത സൃഷ്ടിച്ചത്. ഇടക്കാലത്ത് കോട്ടയത്ത് വരെ സുവിശേഷ പ്രചാരണത്തിനായി നടി വന്നിരുന്നു.
പ്രതാപകാലത്ത് കോളിവുഡിലെ താരറാണിയായി തിളങ്ങിയ നടി പിന്നീട് ഭോജ്പുരി ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്ത് പിടിച്ചുനിന്നത്.രാഷ്ട്രീയവും സുവിശേഷവും മടുത്തിട്ടാണോ എന്നറിയില്ല ഒടുക്കം നഗ്മ വിവാഹത്തിനൊരുങ്ങുകയാണ്. തന്റെ വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാവുമെന്ന് നഗ്മ പ്രഖ്യാപിച്ചു കഴിഞ്ഞു. വരനാരാണെന്ന കാര്യം ഉടന്‍ വെളിപ്പെടുത്തുമെന്നും താരം പറഞ്ഞു.
ഭോജ്പുരി നടന്‍ രവി കിഷനും ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയ്ക്കും ഒപ്പം നഗ്മയുടെ പേര് പറഞ്ഞു കേട്ടിരുന്നെങ്കിലും ഇതെല്ലാം വെറും ഗോസിപ്പാണെന്ന് നടി പറയുന്നു.


Click it and Unblock the Notifications