ഹും...നയന്‍സിനോടാണ് കളി..

By Staff

Nayantara
ആക്ഷന്‍ കിംഗെന്നൊക്കെ പറ‍ഞ്ഞിട്ടെന്തു കാര്യം. ജന്റില്‍മാന്‍, മുതല്‍വന്‍ തുടങ്ങിയ സൂപ്പര്‍ഡ്യൂപ്പര്‍ ചിത്രങ്ങള്‍ ക്രെഡിറ്റിലുണ്ടായിട്ടെന്ത്.. കാറ്റുളളപ്പോള്‍ തൂറ്റാന്‍ നില്‍ക്കുന്ന പെണ്‍കൊടിമാര്‍ക്ക് പുല്ലു വിലയാണ് ഹേ, പുല്ലു വില...

അല്ലെങ്കില്‍ അര്‍ജുന്‍ ഇങ്ങനെ നാണം കെടുമോ? മിനിമം ഗ്യാരണ്ടിയുളള താരമാണ് അര്‍ജുന്‍. പ്രായമിത്രയൊക്കെയായിട്ടും ആക്ഷന്റെ കാര്യത്തില്‍ അര്‍ജുനെ കഴിഞ്ഞിട്ടേയുളളൂ മറ്റൊരു താരം. എന്തൊക്കെ നേടിയാലും ചില ആഗ്രഹങ്ങള്‍ പിന്നെയും ബാക്കി കിടക്കും. മനസിനെ അത് പിന്നെയും പിന്നെയും കൊളുത്തി വലിക്കും.

കാര്യമിത്രയേ ഉളളൂ. ഒരു ചിത്രത്തിലെങ്കിലും അര്‍ജുന് നയന്‍താരയുടെ നായകനാകണം. രജനിയും വിജയുമൊക്കെ ആദ്യം പരിഗണിക്കുന്ന നായികയ്ക്കൊപ്പം ഒരു ചിത്രത്തിലെങ്കിലും അഭിനയിച്ചില്ലെങ്കില്‍ പിന്നെന്തോന്ന് ആക്ഷന്‍ കിംഗെന്ന് അര്‍ജുന് തോന്നിയത് സ്വാഭാവികം.

അങ്ങനെയാണ് നിര്‍മ്മാതാവ് നയന്‍സിനെ സമീപിച്ചത്. അര്‍ജുന്റെ നായികയാകാന്‍ നയന്‍സിനും പെരുത്ത സന്തോഷം. പ്രതിഫലമായി തീരെ ചെറിയൊരു തുകയും ആവശ്യപ്പെട്ടു. വെറും രണ്ടു കോടി.

പ്രതിഫലത്തുക കേട്ട പ്രൊഡ്യൂസറുടെ കണ്ണു തളളി. വിവരമറിഞ്ഞ ആക്ഷന്‍ കിംഗ് കുറേ നേരത്തേയ്ക്ക് ഒരാക്ഷനുമില്ലാതെ അന്തിച്ചിരുന്നു. ഒടുവില്‍ ഇത്രയും മാത്രം പറഞ്ഞു... വേറെയാരെയെങ്കിലും നോക്കാം.. ത്രിഷ, ഇലിയാന, തമന്ന എന്നിവരിലാരെയെങ്കിലും ഒപ്പിക്കാനാണത്രേ അര്‍ജുന്റെ ശ്രമം.

സുരസുന്ദരിയായി വിലസിയ മനീഷാ കൊയ്‍രാളയുടെ നായകനായി അഭിനയിച്ച ആക്ഷന്‍ കിംഗിനെയാണ് നയന്‍താര പുറംകൈ കൊണ്ട് തട്ടിയെറിഞ്ഞത്. പാവം പാവം ആക്ഷന്‍ കിംഗ് എന്നു മാത്രം പറയാം.

നയന്‍താരയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X