വടിവേലു കോമഡിയ്ക്ക് കാത്തിരിയ്ക്കുക

By Ajith Babu

Vadivelu
തമിഴരുടെ കോമഡി രാജാവ് വടിവേലുവും മലയാളത്തിലേക്ക്. ശരത് കുമാറും സമുദ്രക്കനിയ്ക്കും പിന്നാലെയാണ് വാളയാര്‍ കടന്ന് വടിവേലുവും മോളിവുഡിലേക്കെത്തുന്നത്.

തമിഴിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മാതാവായ ആസ്‌കാര്‍ രവിചന്ദ്രനാണ് വടിവേലുവിന്റെ മലയാള പ്രവേശത്തിന് വഴിയൊരുക്കുന്നത്. ദശാവതാരം, വാരണം ആയിരം തുടങ്ങിയ വന്‍ ചിത്രങ്ങള്‍ നിര്‍മിച്ച ആസ്‌കാര്‍ ഫിലിംസ് മലയാളത്തില്‍ നിര്‍മിയ്ക്കുന്ന പുതിയ ചിത്രത്തിലാണ വടിവേലു അഭിനയിക്കുന്നത്.

ലക്കി ജേക്കേഴ്‌സ് എന്ന പേരില്‍ സുനില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് നടന്‍ പ്രസന്നയാണ് നായകന്‍. പ്രസന്നയ്‌ക്കൊപ്പമെത്തുന്ന വടിവേലുവിന്റെ സഹതാരങ്ങള്‍ സുരാജ് വെഞ്ഞാറമ്മൂടും ഹരിശ്രീ അശോകനും ജഗദീഷുമൊക്കെയാണ്. ഹാസ്യതാരങ്ങള്‍ക്ക് യാതൊരു ക്ഷാമവുമില്ലാത്ത മലയാളത്തില്‍ വടിവേലു ജൈത്രയാത്ര നടത്തുമോ? കാത്തിരുന്ന കാണാം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X