»   » സഹതാരങ്ങള്‍ക്ക് നിലവാരം വേണം: ഷീല

സഹതാരങ്ങള്‍ക്ക് നിലവാരം വേണം: ഷീല

Posted By:
Subscribe to Filmibeat Malayalam
Sheela
ഒപ്പം അഭിനയിക്കുന്നത് നിലവാരമുള്ള താരങ്ങളായിരിക്കണമെന്നും അല്ലാത്തപക്ഷം താന്‍ നായികയായി അഭിനയിക്കാന്‍ തയ്യാറാവില്ലെന്നും തെന്നിന്ത്യന്‍ നായിക ഷീല.

പുതിയൊരു ചിത്രത്തിന്റെ കഥയുമായി തന്നെ സമീപിച്ച തമിഴ് സംവിധായകന്‍ നന്ദകുമാറിന്റെ മുന്നിലാണ് ഷീല ഈ ഡിമാന്റ് വെച്ചത്. ആദ്യചിത്രത്തില്‍ സഹനടിയായി എത്തിയ ഷീല ഇപ്പോള്‍ തെന്നിന്ത്യയിലെ തിരക്കുള്ള നായികയാണ്.

ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ മടികാണിയ്ക്കാത്തതാണ് നായിക എന്ന നിലയില്‍ ഷീലയ്ക്കുള്ള പ്ലസ് പോയിന്റ്. എന്നാല്‍ ഷീല അഭിനയിച്ച പടങ്ങള്‍ മിക്കവയും വിജയം കണ്ടിട്ടില്ല.

തനിയ്‌ക്കൊപ്പമുണ്ടായിരുന്ന സഹതാരങ്ങള്‍ക്ക് നിലവാരമില്ലാതെ പോയതുകൊണ്ടാണ് തന്റെ പടങ്ങള്‍ പൊട്ടിയതെന്നാണ് താരം പറയുന്നത്. അതുകൊണ്ടാണ് ഇനി ഇക്കാര്യത്തിലും ശ്രദ്ധിക്കാന്‍ ഷീല തീരുമാനിച്ചതും.

ഇക്കാര്യത്തില്‍ ഷീലയുടെ ഒരു നിരീക്ഷണം ശരിയല്ലെന്ന് പറയാന്‍ കഴിയില്ല, മിക്കപ്പോഴും ചിത്രത്തിന്റെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് നായികാ നായകന്മാരല്ല സഹതാരങ്ങളാണെന്നാണ് നടിയുടെ പക്ഷം. പല ചിത്രങ്ങളുടെ കാര്യത്തിലും ഈ നിരീക്ഷണം യാഥാര്‍ഥ്യവുമായിരുന്നു.

മലയാളത്തില്‍ മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും നായികയായി ഷീല അഭിനയിച്ചിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ വേണ്ടത്ര വിജയംകണ്ടില്ല.

തമിഴില്‍ സൂര്യയുടെ സഹോദരിയുടെ റോളിലാണ് ഷീല ആദ്യചിത്രം ചെയ്തത്. പിന്നീട് തെലുങ്കിലും തമിഴിലുമൊക്കെയായി നായികാ വേഷങ്ങള്‍ കി്ട്ടിയെങ്കിലും വേണ്ടത്ര വിജയം കണ്ടില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam