ഇളയദളപതിയുടെ നായികയായി സോനം കപൂര്‍

ഏഴാം അറിവ് എന്ന സൂര്യച്ചിത്രത്തിന് ശേഷം ഒരുക്കുന്ന വമ്പന്‍ പ്രൊജക്ടിലേയ്ക്കാണ് മുരുഗദോസ് സോനത്തെ കൊണ്ടുവരുന്നത്. നൂറുകോടിയോളം രൂപ മുതല്‍ മുടക്കി ഒരുക്കുന്ന ഈ ചിത്രം ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് സൂചന.
ആസ്‌കാര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വിജയ്‍യുടെ പിതാവ് ചന്ദ്രശേഖറും നിര്‍മ്മാണപങ്കാളിയാവുന്നുണ്ട്. ഗജിനി എന്ന ചിത്രത്തിലൂടെ തരംഗം സൃഷ്ടിച്ച മുരുഗദോസ് തമിഴില്‍ ഏറ്റവും ഡിമാന്റുള്ള സംവിധായകനാണ്. ബോളിവുഡ് താരങ്ങള്‍ വരെ അദ്ദേഹത്തിന്റെ ചിത്രത്തില്‍ നായകവേഷം കിട്ടാന്‍ മത്സരമാണ്. ഈ അവസരത്തിലാണ് മുരുഗദോസ് വിജയ്‌യ്ക്കുവേണ്ടി ചിത്രമൊരുക്കുന്നത്.


Click it and Unblock the Notifications