ക്ലാസ്‌മേറ്റ്‌സിന്റെ തമിഴ് റീമേക്ക് പ്രദര്‍ശനത്തിനെത്തുന്നു

നവാഗത സംവിധായകനായ കുമാരവേല്‍ ഒരുക്കുന്ന ക്ലാസ്‌മേറ്റ്‌സിന്റെ തമിഴ് പതിപ്പ് 'നിനൈത്താലെ ഇനിക്കും' എന്ന പേരിലാണ് തിയറ്ററുകളിലെത്തുക.
തമിഴിലെ പ്രശസ്‌ത സംവിധായകന്‍ പി. വാസുവിന്റെ മകന്‍ ശക്തിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് നിനൈത്താലെ ഇനിയ്‌ക്കും.
ക്ലാസ്‌മേറ്റ്‌സില്‍ നായകവേഷത്തില്‍ തിളങ്ങിയ പൃഥ്വിരാജും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ട്. ദേശീയ പുരസ്‌ക്കാര ജേതാവായ പ്രിയാമണിയാണ് സിനിമയിലെ നായിക.
അതിനിടെ ക്ലാസ്‌മേറ്റ്‌സ് സംവിധായനം ചെയ്‌ത ലാല്‍ ജോസ് തന്റെ കന്നി തമിഴ് ചിത്രം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. 'മഴൈ വരപോകിറത്' എന്ന ചിത്രത്തിലൂടെ ഒരുകൂട്ടം പുതുമുഖങ്ങളെയാണ് ലാല്‍ജോസ് പരീക്ഷിയ്‌ക്കുന്നത്.


Click it and Unblock the Notifications