നിബന്ധനകളോടെ തൃഷയുടെ ബിക്കിനി രംഗം

By Staff

Trisha
തന്റെ താരത്തിളക്കത്തിന്‌ മങ്ങലേല്‌പിച്ച നയന്‍സിനെ നേരിടാന്‍ തൃഷ അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു.

ബില്ലയിലെ ഒറ്റ ബിക്കിനി രംഗത്തിലൂടെ കോളിവുഡിലെ താരറാണിപ്പട്ടം സ്വന്തമാക്കിയ നയന്‍സിനെ നേരിടാന്‍ അതേ വഴി തന്നെയാണ്‌ തൃഷയും തിരഞ്ഞെടുത്തിരിയ്‌ക്കുന്നത്‌. ബില്ലയുടെ സംവിധായകന്‍ വിഷ്‌ണുവര്‍ദ്ധന്‍ തന്നെ ഒരുക്കുന്ന സര്‍വത്തിലാണ്‌ തൃഷ ബിക്കിനിയണിയുന്നത്‌.

സര്‍വത്തിലെ തൃഷയുടെ ബിക്കിനി രംഗങ്ങള്‍ ഗോവയിലെ ബീച്ചുകളില്‍ ചിത്രീകരിച്ച്‌ കഴിഞ്ഞുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. മേനിയുടെ അഴകളവുകള്‍ കൃത്യമായി വെളിപ്പെടുന്ന തരത്തില്‍ കനം കുറഞ്ഞ ബിക്കിനിയണിഞ്ഞ് തരംഗം സൃഷ്ടിയ്‌ക്കാനാണ്‌ തൃഷയുടെ പുറപ്പാട്‌.

എന്നാല്‍ ബിക്കിനിയണിഞ്ഞ്‌ പ്രത്യക്ഷപ്പെടുന്നതിന്‌ ചില നിബന്ധനകളും താരം മുന്നോട്ട്‌ വെച്ചിട്ടുണ്ട്‌. ചിത്രത്തിന്റെ പോസ്‌റ്ററുകളിലും മറ്റു പരസ്യങ്ങളിലും ബിക്കിനി രംഗം ഉള്‍പ്പെടുത്തരുതെന്നാണ്‌ താരത്തിന്റെ കര്‍ശന നിബന്ധന.

മോഡിലിങിലൂടെ സിനിമയിലെത്തിയതിന്‌ ശേഷം ഇത്‌ രണ്ടാം തവണയാണ്‌ തൃഷ ക്യാമറയ്‌ക്ക മുന്നില്‍ ബിക്കിനിയണിയുന്നത്‌. മുമ്പ്‌ ഒരു തെലുങ്ക്‌ ചിത്രത്തില്‍ ബിക്കിനിയണിഞ്ഞെത്തിയിരുന്നെങ്കിലും പിന്നീട്‌ താരത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ആ രംഗം ചിത്രത്തില്‍ നീക്കം ചെയ്‌തിരുന്നു.

ഇതിന്‌ പുറമെ സൂര്യ നായകനായ അഭിനയിച്ച 'ആറു'വില്‍ സംവിധായകന്‍ ഹരി ഒരു ബിക്കിനി വേഷം തൃഷയ്‌ക്കായി കരുതിവെച്ചിരുന്നു. അക്കാലത്ത്‌ കോളിവുഡില്‍ താരറാണിയായി വിലസിയിരുന്ന തൃഷ അത്‌ കയ്യോടെ നിരസിച്ചു. ഇതേ തുടര്‍ന്ന്‌ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഏതാനും ദിവസം തടസ്സപ്പെട്ടതും വാര്‍ത്തയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X