റോബോട്ടില്‍ അഭിനയിക്കാന്‍ ഐശ്വര്യയ്ക്ക് ഒന്നര കോടി
ഷങ്കറിന്റെ ഡ്രീം പ്രൊജക്ടായ റോബോട്ടില്‍ രജനീകാന്തിന്റെ നായിക ഐശ്വര്യാറായി തന്നെയെന്നുറപ്പിച്ചു. ദീപികാ പദുകോണ്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് താരസുന്ദരിമാരെ പരിഗണിച്ചതിനു ശേഷമാണ് ഒടുവില്‍ ഐശ്വര്യക്കു നറുക്ക് വീണത്.
റോബോട്ടില്‍ അഭിനയിക്കുന്നതിന് ഐശ്വര്യാറായിക്കു നല്‍കുന്ന പ്രതിഫലം ഒന്നര കോടിയാണ്. തമിഴില്‍ അഭിനയിക്കുന്നതിന് ഒരു നടിക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്.
നേരത്തെ പല രജനീകാന്ത് ചിത്രങ്ങളിലേക്കും നായികയായി ഐശ്വര്യയെ പരിഗണിച്ചിരുന്നു. ചന്ദ്രമുഖി, ശിവാജി തുടങ്ങിയ രജനീകാന്ത് ചിത്രങ്ങളിലെല്ലാം നായികയായി ആദ്യം കേട്ടിരുന്ന പേര് ഐശ്വര്യയുടേതായിരുന്നു. എന്നാല്‍ സിനിമ തുടങ്ങുമ്പോള്‍ ഐശ്വര്യക്കു പകരം നായികയായി മറ്റു നായികമാര്‍ വന്നു.
എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അങ്ങനെയായില്ല. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ നിര്‍മിക്കുന്ന ചിത്രമെന്ന നിലയില്‍ ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്ന ചിത്രത്തില്‍ ബോളിവുഡ് നമ്പര്‍ വണ്ണായ ഐശ്വര്യാറായിയെ തന്നെ നായിക.
ഷങ്കറിന്റെ ചിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഐശ്വര്യ അഭിനയിക്കുന്നത്. ഷങ്കറിന്റെ ജീന്‍സില്‍ പ്രശാന്തിന്റെ നായിക ഐശ്വര്യ ആയിരുന്നു. ഐശ്വര്യയുടെ അഭിനയജീവിതത്തിലെ ആദ്യകാല സിനിമകളിലൊന്നാണ് ജീന്‍സ്.


Click it and Unblock the Notifications