രമ്യനടനം ഇനി തമിഴില്‍
മലയാളത്തിന്റെ അതിര്‍ത്തി കടന്ന് തമിഴിലേക്ക് ഒഴുകുന്ന നടിമാരുടെ നിരയിലേക്ക് ചേരുകയാണ് രമ്യാ നമ്പീശനും. മലയാളത്തില്‍ ഏതാനും ചിത്രങ്ങളില്‍ വേഷമിട്ടതോടെ രമ്യക്ക് തമിഴില്‍ നിന്ന് ക്ഷണമെത്തി.
ചേരന്‍ നായകനാകുന്ന ചെയ്യുന്ന ചിത്രത്തിലൂടെയാണ് രമ്യാ നമ്പീശന്‍ തമിഴിലെത്തുന്നത്. രാമന്‍ തേടിയ സീത എന്നാണ് ചിത്രത്തിന്റെ പേര്. ജഗാന്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചേരന്റെ നായികയാണ് രമ്യ.
കൈരളി ടിവിയിലെ ഹലോ ഗുഡ് ഈവനിംഗ് പരിപാടിയുടെ അവതാരകയായിരുന്ന രമ്യാ നമ്പീശന്‍ മലയാളത്തില്‍ ആനച്ചന്തത്തില്‍ ജയറാമിന്റെ നായികയാണ് അരങ്ങേറുന്നത്. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചുവരുന്ന ചോക്ലേറ്റില്‍ രമ്യ ഒരു പ്രധാനവേഷം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications