3 ഇഡിയറ്റസ് റീമേക്കില്‍ 2 നായികമാര്‍

ഹിന്ദി പതിപ്പില്‍ ഒരു നായിക മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ തമിഴിലും തെലുങ്കിലുമെത്തുമ്പോള്‍ സിനിമയില്‍ രണ്ട് നായികമാര്‍ ഉണ്ടാവും. കരീന അവതരിപ്പിച്ച റോളില്‍ ഇല്യാനയാണ് പ്രത്യക്ഷപ്പെടുകയെന്ന് ഉറപ്പായിട്ടുണ്ട്. ഇതിന് പുറമെ മറ്റൊരു നായിക കൂടി ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയൊട്ടാകെയുള്ള സിനിമാപ്രേക്ഷകര്‍ 3 ഇഡിയറ്റ്‌സ് കണ്ടതിനാല്‍ തിരക്കഥയിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായാലേ സിനിമയ്ക്ക് ഫ്രെഷ്‌നസ്സ് ഉണ്ടാവുകയുള്ളൂയെന്ന് ശങ്കര്‍ കരുതുന്നു. തെലുങ്കില്‍ 3 റാസ്‌ക്കല്‍സ് എന്ന പേരിലും തമിഴില്‍ മൂവര്‍ എന്ന പേരിലുമായിരിക്കും 3 ഇഡിയറ്റ്‌സ് റീമേക്ക് തിയറ്ററുകളിലെത്തുക.


Click it and Unblock the Notifications











