രഞ്ജിത്ത് ചിത്രത്തില് ഈശ്വരനായി ധനുഷ്
സംവിധായകന്‍ രഞ്‌ജിത്തിന്റെ തമിഴ് ചിത്രത്തില്‍ ധനുഷ് അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു.
പ്രിയാമണിയും പൃഥ്വിരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിലാണ് ധനുഷ് അഭിനയിക്കുക.
പൃഥ്വിയെ തന്നെ നായകനാക്കി വര്‍ഷങ്ങള്‍ക്ക് മുമ്പ് രഞ്‌ജിത്ത് ഒരുക്കിയ നന്ദനത്തിന്റെ തമിഴ് പതിപ്പാണ് പുതിയ സിനിമയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
നവ്യാനായര്‍, പൃഥ്വിരാജ് എന്നിവര്‍ നായികാനായകന്‍മാരെത്തിയ നന്ദനം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം കൊയ്‌തിരുന്നു.
നന്ദനത്തില്‍ അരവിന്ദ് അവതരിപ്പിച്ച് ഏറെ പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയ ഉണ്ണികൃഷ്‌ണന്റെ വേഷമാണ് ധനുഷ് തമിഴില്‍ അവതരിപ്പിയ്‌ക്കുകയെന്നാണ് സൂചന.
ഷോഗണ്‍ മോഹന്‍ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് തമിഴിലെ പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ വിജിയാണ്. നന്ദനത്തിന്റെ തിരക്കഥയെഴുതിയത് രഞ്‌ജിത്ത് തന്നെയായിരുന്നു.


Click it and Unblock the Notifications