നമിതയ്ക്ക് കോണ്ടം വേണ്ടെന്ന്....?

By Staff

ആരാധകര്‍ക്ക് ആവേശം പകരാന്‍ തുണിയുടെ അളവ് എത്ര വേണമെങ്കിലും കുറയ്ക്കാന്‍ നമിത തയ്യാറാണ്. തെന്നിന്ത്യയിലാകെ പടര്‍ന്നു കിടക്കുന്ന വമ്പന്‍ ആരാധക വൃന്ദത്തെ സൃഷ്ടിച്ചതും മറയ്ക്കേണ്ട ഭാഗങ്ങള്‍ മറയില്ലാതെ പ്രദര്‍ശിപ്പിച്ചാണ്. അല്‍പം ചില ഭാഗങ്ങളൊഴിച്ച് നമിതയുടെ ഉടല്‍ ഭൂപടം ആരാധകര്‍ക്ക് കാണാപ്പാഠവുമാണ്.

അങ്ങനെയുളള നമിത വിചാരിച്ചാല്‍ ആരാധകര്‍ക്ക് അല്‍പം എയിഡ്‍സ് ബോധവല്‍ക്കരണം എളുപ്പത്തില്‍ സാധിക്കുമെന്ന് ഒരു ഉറ നിര്‍മ്മാണ കമ്പനി കരുതി. തങ്ങളുടെ ഉറയുടെ പരസ്യത്തിലൂടെ പൊതുകാര്യ പ്രസക്തമായ ഈ ലക്ഷ്യം നേടാമെന്ന് കരുതിയാണ് കമ്പനി നമിതയെ സമീപിച്ചത്. പക്ഷേ, നമിത എടുത്തടിച്ചതു പോലെ നോ പറഞ്ഞു.

അവസരങ്ങളൊന്നുമില്ലാത്ത നടിമാരാണ് ഉറകളുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് നമിതയുടെ പക്ഷം. മാത്രവുമല്ല, തന്റെ നഗ്നത കണ്ട് ആരാധന മൂത്ത് ക്ഷേത്രം പണിക്കു വരെ ഒരുങ്ങിയിറങ്ങിയവര്‍, ഉറയുടെ പരസ്യം കണ്ട് ആരാധന ഉപേക്ഷിക്കുമെന്നും നടി ഭയക്കുന്നു.

ശ്വേതാ മേനോന്റെ പ്രസിദ്ധമായ ഉറപ്പരസ്യങ്ങള്‍ക്ക് സമാനമായ നമിതയുടെ ചൂടന്‍ പ്രകടനം കാണാമെന്ന് കരുതിയവര്‍ നിരാശരാകേണ്ടി വരും.

ഇപ്പോള്‍ തന്നെ ദക്ഷിണേന്ത്യ നിറയെ ആരാധകരെക്കൊണ്ട് വീര്‍പ്പു മുട്ടുന്ന നമിത ഏതായാലും തല്‍ക്കാലം പുതിയ പ്രകടനങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്.

ബന്ധപ്പെട്ട വാര്‍ത്തകള്‍















നമിതയുടെ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X