»   » സ്റ്റാലിന്റെ നായികയാവില്ലെന്ന് നയന്‍സ്

സ്റ്റാലിന്റെ നായികയാവില്ലെന്ന് നയന്‍സ്

Posted By: Super
Subscribe to Filmibeat Malayalam
Nayantara
ഉദയനിധി സ്റ്റാലിന്റെ നായികയായി അഭിനയിക്കാനുള്ള ക്ഷണം നയന്‍താര നിരസിച്ചു. സംവിധായകന്‍ രാജേഷ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് സ്റ്റാലിന്റെ നായികയായി നയന്‍താരയെ തീരുമാനിച്ചത്.

എന്നാല്‍ ഈ ഓഫര്‍ നയന്‍താര തള്ളുകയായിരുന്നുവെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ലഭിക്കുന്നതിലും കൂടുതല്‍ പ്രതിഫലം നല്‍കാമെന്ന് രാജേഷും സ്റ്റാലിനും മാറി മാറി പറഞ്ഞിട്ടും നയന്‍താര സമ്മതിച്ചില്ലെന്നാണ് കേള്‍ക്കുന്നത്.

ബോസ് എങ്കിറ ബാസ്‌കരന്‍ എന്ന തന്റെ ചിത്രത്തിലെ നടീനടന്മാരെയുള്‍പ്പെടുത്തി തന്റെ പുതിയ പ്രൊജക്ട് തയ്യാറാക്കുകയെന്ന രാജേഷിന്റെ സ്വപ്‌നം ഇതോടെ അസ്ഥാനത്തായി.

പ്രഭുദേവയുമായുള്ള വിവാഹം ഏതാണ്ട് തീരുമാനിച്ച സാഹചര്യമായതിനാല്‍ നയന്‍താര പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ അങ്ങനെയല്ല വിവാഹശേഷം നയന്‍താര അഭിനയിക്കേണ്ടെന്നാണ് പ്രഭുദേവയുടെ അഭിപ്രായമെന്നും പ്രഭു സമ്മതിക്കാത്തതുകൊണ്ടാണ് നയന്‍താര പുതിയ കരാറുകളിലൊന്നും ഒപ്പിടാത്തതെന്നും അഭ്യൂഹങ്ങളുണ്ട്.

എന്തായാലും വിവാഹം തീരുമാനിക്കുകകൂടി ചെയ്തതോടെ നയന്‍താരയെത്തേടി ഒട്ടേറെ വമ്പന്‍ ഓഫറുകളാണ് വന്നിരിക്കുന്നത്. ഇത്തരത്തില്‍ പത്തിലേറെ ക്ഷണങ്ങള്‍ നയന്‍താര നിരസിച്ചെന്നാണ് റിപ്പോര്‍ട്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam