»   » റാണയില്‍ രജനിയ്‌ക്കൊപ്പം രേഖ?

റാണയില്‍ രജനിയ്‌ക്കൊപ്പം രേഖ?

Posted By:
Subscribe to Filmibeat Malayalam
Rekha
സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് മൂന്നുറോളില്‍ അഭിനയിക്കുന്ന റാണ എന്ന ചിത്രത്തിലേയ്ക്ക് ബോളിവുഡ് താരം രേഖ അഭിനയിക്കുമെന്ന് സൂചന.

ഏറെക്കാലത്തിന്‌ശേഷമാണ് രേഖ മാതൃഭാഷയായ തമിഴില്‍ അഭിനയിക്കാനെത്തുന്നത്. ചിത്രത്തില്‍ ദീപിക പദുകോണാണ് രജനിയുടെ മറ്റൊരു നായിക. മൂന്നാമത്തെ നായികയാരാണെന്നകാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല.

റാണയിലേയ്ക്ക് വേണ്ടി രജനി നേരത്തേ മാധുരി ദീക്ഷിതിനെ ക്ഷണിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ യുഎസില്‍ കഴിയുന്ന മക്കളെ ഏറെനാള്‍പിരിഞ്ഞിരിക്കാന്‍ കഴിയാത്തതിനാല്‍ മാധുരി ഓഫര്‍ സ്വീകരിച്ചില്ല.

കെഎസ് രവികുമാര്‍ ഒരുക്കുന്ന റാണ തെലുങ്ക്, ഹിന്ദി ഭാഷകളിലും തയ്യാറാക്കുന്നുണ്ട്. എആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം. 2012ലാണ് റാണ തീയേറ്ററുകളിലെത്തുക.

തമിഴ് നടന്‍ ജമിനി ഗണേഷന്റെയും തെലുങ്ക് നടി പുഷ്പവല്ലിയുടെയും മകളായ രേഖയ്‌ക്കൊപ്പം രജനി മുമ്പ് ഫൂല്‍ ബനേ അംഗാരെ, ബുലന്ദി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

രംഗുല രത്‌നം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് രേഖ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇതില്‍ രേഖ ബാലതാരമായിട്ടാണ് അഭിനയിച്ചത്.

പിന്നീട് പ്രമുഖ നടന്‍ രാജ്കുമാറിനൊപ്പം കന്നഡ ചിത്രത്തിലാണ് ആദ്യമായി നായികയാവുന്നത്. പിന്നീടങ്ങോട്ട് ഒട്ടേറെ ചിത്രങ്ങളില്‍ നായികയായ രേഖ ഒരു കാലത്ത് ബോളിവുഡിന്റെ താരറാണിയായിരുന്നു.

English summary
Bollywood dream girl Rekha has been offered a role opposite Rajinikanth in his upcoming Tamil film Rana. Rajini who has a triple role in the film would also be seen romancing Deepika Padukone
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam