ഐശ്വര്യയുടെ നഗ്നത രജനി മറച്ചു
രജനി ശങ്കര്‍ ടീമിന്റെ പ്രസ്റ്റീജ് ചിത്രമായ എന്തിരന്റെ ലൊക്കേഷനില്‍ നിന്ന് രസകരമായ വാര്‍ത്തകള്‍ പ്രവഹിക്കുകയാണ്. പെറുവിലെ മാച്ചു പിച്ചുവില്‍ രണ്ടു ഗാനരംഗങ്ങളുടെ ചിത്രീകരണത്തിനാണ് സൂപ്പര്‍സ്റ്റാറും സൂപ്പര്‍ സംവിധായകനും സൂപ്പര്‍ നായികയും സംഘവും എത്തിയിരിക്കുന്നത്.
ഗാനചിത്രീകരണത്തിനിടെ ഐശ്വര്യാ റായിയുടെ കോടികളുടെ മൂല്യമുളള തുടകള്‍ അനാവൃതമായെന്നും ഒരു നിമിഷം പോലും പാഴാക്കാതെ രജനി ഓടിച്ചെന്ന് അത് മറയ്ക്കാന്‍ സഹായിച്ചെന്നുമാണ് പുതിയ കഥ. അതീവ ലോലമായ വസ്ത്രങ്ങളിഞ്ഞാണ് ഐശ്വര്യ ഈ ഗാനരംഗത്തില്‍ അഭിനയിക്കുന്നത്.
ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കെയായിരുന്നുവത്രേ സംഭവം. നഗ്നത മറയ്ക്കാന്‍ ഐശ്വര്യയെ അനുവദിക്കാതെ ആ ദൗത്യം സ്വയം ഏറ്റെടുത്ത രജനിയെ സെറ്റിലുളളവര്‍ മുഴുവന്‍ അഭിനന്ദിച്ചത്രേ!
സമാനമായ മറ്റൊരു ചരിത്രവും ഈ മേഖലയിലെ ചരിത്ര പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എണ്‍പതുകളില്‍ ഇതുപോലൊരു പ്രവൃത്തി സാക്ഷാല്‍ അമിതാബ് ബച്ചനും ചെയ്തിരുന്നുവത്രേ. അന്ന് ശ്രീദേവിയായിരുന്നു നായികാ സ്ഥാനത്ത്.
അപ്രതീക്ഷിതമായി നടിയുടെ നഗ്നത പുറത്തു വന്നപ്പോള്‍ അമിതാബ്‍ ബച്ചന്‍ ഓടിച്ചെല്ലുകയും ഒരു സെക്കന്റു പോലും പാഴാക്കാതെ നഗ്നത മൂടാന്‍ നടിയെ സഹായിക്കുകയും ചെയ്തു.
താന്‍ അന്ന് ചെയ്ത സല്‍പ്രവര്‍ത്തിയുടെ പ്രതിഫലം തന്റെ മരുമകളും സിനിമാ സെറ്റില്‍ നിന്നും സ്വീകരിക്കുമ്പോള്‍ അമിതാബ് അഭിമാനിക്കുകയായിരിക്കും..
സഹനടിമാരോട് സൂപ്പര്‍താരങ്ങള്‍ക്കുളള കരുതലിന്റെ ഉദാഹരണമായാണ് ഈ സംഭവം സിനിമാ മേഖല വീക്ഷിക്കുന്നത്. രജനിയുടെ തൊപ്പിയില്‍ ഒരു തൂവല്‍കൂടി.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications