ഷൂട്ടിംഗ് കഴിയാത്ത ചിത്രത്തിന്റെ ഗാനരംഗങ്ങള്‍ നെറ്റില്‍
തന്റെ ഏറ്റവും പുതിയ ചിത്രമായ ദശാവതാരം തിയറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ നിര്‍മാണത്തിലിരിയ്‌ക്കുന്ന മറ്റൊരു ചിത്രം നല്‌കിയ ഷോക്കിലാണ് നിര്‍മാതാവ് ആസ്‌ക്കര്‍ രവിചന്ദ്രന്‍.
സൂര്യയെ നായകനാക്കി ആസ്‌ക്കര്‍ ഫിലംസ് നിര്‍മിയ്‌ക്കുന്ന വാരണം ആയിരം എന്ന ചിത്രത്തിലെ ഗാനരംഗങ്ങളുടെ വീഡിയോ മുഴുവന്‍ ഇന്റര്‍നെറ്റില്‍ പ്രചരിയ്‌ക്കുന്നതാണ് രവിചന്ദ്രനെ അലട്ടുന്നത്.
സമീര റെഡ്ഡി, സിമ്രാന്‍, ദിവ്യ എന്നീ നായികമാര്‍ അണി നിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗൗതമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നതിന് മുമ്പാണ് സിനിമയിലെ ഗാനരംഗങ്ങളുടെ വീഡിയോ ഇന്റര്‍നെറ്റിലൂടെ പ്രചരിയ്‌ക്കുന്നത്.
ഷൂട്ടിംഗ് യൂണിറ്റില്‍ നിന്നും പുറത്താക്കിയ ഒരു ജോലിക്കാരന്‍ വഴിയാണ് സിനിമയിലെ ഗാന രംഗങ്ങള്‍ നെറ്റിലെത്തിയതെന്ന് സംവിധായകന്‍ ഗൗതം പറയുന്നു.
ആറു മാസം മുമ്പ് ഇയാള്‍ പുറത്താക്കിയപ്പോള്‍ സിനിമിയിലെ ഗാനരംഗങ്ങള്‍ ചിത്രീകരിച്ച് വെച്ചിരുന്ന ഡിവിഡി ഇയാള്‍ മോഷ്‌ടിയ്‌ക്കുകയും നെറ്റിലൂടെ പ്രചരിപ്പിയ്‌ക്കുകയുമായിരുന്നു.
ഇപ്പോള്‍ പ്രചരിയ്‌ക്കുന്ന വീഡിയോ എഡിറ്റ് ചെയ്യാത്തതാണെന്നും സിനിമ പുറത്തിറങ്ങളുമ്പോള്‍ ഇതില്‍ മാറ്റമുണ്ടാകുമെന്നും ഗൗതം വ്യക്തമാക്കി.


Click it and Unblock the Notifications