»   » ആരാധകരെ നിലയ്ക്ക്‌നിര്‍ത്താന്‍ അജിത്ത്

ആരാധകരെ നിലയ്ക്ക്‌നിര്‍ത്താന്‍ അജിത്ത്

Posted By:
Subscribe to Filmibeat Malayalam
Ajith
ആരാധകഭ്രാന്ത് മൂത്ത് പരിധിവിടുന്ന ഫാന്‍സുകാര്‍ക്കെതിരെ സൂപ്പര്‍താരം അജിത്ത് രംഗത്ത്. ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഫോട്ടോയെടുക്കണമെന്നാവശ്യപ്പെട്ട് ആരാധകര്‍ എത്തരുതെന്നും അവരുടെ കുടുംബചടങ്ങുകളിലെ ഇന്‍വിറ്റേഷനുകളില്‍ തന്റെ പേര് ഉപയോഗിക്കരുതെന്നുമാണ് അജിത്ത് വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെടുന്നത്

ലൊക്കേഷനുകളിലെത്തി ഷൂട്ടിങ് തടസ്സപ്പെടുത്തിക്കൊണ്ട് സ്‌നേഹവും ആരാധനയും പ്രകടിപ്പിയ്ക്കുന്നത് നിര്‍ത്തണമെന്നും അജിത്ത് പറയുന്നു. ഫാന്‍സിനെ മുന്‍നിര്‍ത്തി ഗുണമുണ്ടാക്കാന്‍ തനിയ്ക്ക് താത്പര്യമില്ല. അവര്‍ സ്വന്തം കുടുംബകാര്യങ്ങളില്‍ ശ്രദ്ധിയ്ക്കണം.

ശല്യം തുടര്‍ന്നാല്‍ ഫാന്‍സ് അസോസിയേഷനുകള്‍ അവസാനിപ്പിയ്ക്കുന്നതിനെപ്പറ്റി ആലോചിയ്ക്കുമെന്നും അജിത്ത് മുന്നറിയിപ്പ് നല്‍കുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam