കമലിന്റെ ചുംബനം ആര്‍ക്ക്‌?
കമല് ചിത്രമാണോ? എങ്കില് ഒരു ചുടു ചുംബനമുണ്ടാകുമെന്ന കാര്യത്തില് സംശയം വേണ്ട, സമീപ കാലത്ത് പുറത്തിറങ്ങിയ മിക്ക കമല് ചിത്രങ്ങളില് ഒഴിച്ചുകൂടാനാവാത്ത ഒരു ഐറ്റമാണ് ചുംബന സീനുകള്. ചുംബനത്തിന്റെ മര്മ്മങ്ങളെല്ലാം നന്നായറിയാവുന്ന കമല് മര്മ്മയോഗിയില് ഇത്തരമൊരു രംഗം ഉള്പ്പെടുത്തിയെന്ന കാര്യമുറപ്പായെങ്കിലും ഇതാരുമായിട്ടാണെന്ന കാര്യത്തിലാണ് ഏവര്ക്കും കണ്ഫ്യൂഷന്.
ചിത്രത്തില് കമലിന്റെ നായികമാരായെത്തുന്നത് ത്രിഷയും ശ്രിയയുമാണ്. സിനിമയിലെ പ്രധാന നായിക ത്രിഷയാണെങ്കിലും ശ്രിയയുടെ അതിഥി വേഷം ഏറെ ശ്രദ്ധിയ്ക്കപ്പെടുമെന്നാണ് റിപ്പോര്ട്ടുകള്.
കമലിന്റെ മരിച്ചു പോയ ഭാര്യയുടെ വേഷമാണ് ശ്രിയക്ക് ചിത്രത്തിലുള്ളത്. ഇവര് തമ്മിലുള്ള ബന്ധം വിശദീകരിയ്ക്കുന്ന ഫ്ളാഷ്ബാക്ക് രംഗങ്ങളില് കിടിലന് ചുംബന രംഗം കൂടി ഉള്പ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്ട്ടുകള് പറയുന്നു.
ഇത് സത്യമാണെങ്കില് ശ്രിയ ആദ്യമായി അഭിനയിക്കുന്ന ചുംബന രംഗമാകും മര്മ്മയോഗിയിലേത്. ഇതിന് മുമ്പ് ഇത്തരമൊരു രംഗത്തിലഭിനയിക്കാന് ശ്രിയ തയാറായിട്ടില്ല.
എന്തായാലും ചുംബിയ്ക്കാന് തുറന്ന കമലിന്റെ ചുണ്ടുകള് ചുംബന വിഷയം വെളിപ്പെടുത്തുന്ന കാര്യത്തില് പൂട്ടിവെച്ചിരിയ്ക്കുകയാണത്രേ.
കമലും റാണി മുഖര്ജിയും ഭാര്യഭര്ത്താക്കന്മാരായഭിനയിച്ച ഹേറാമിലൂടെയാണ് കമലിന്റെ ചുംബനവൈദഗ്ദ്യം ലോകമറിയുന്നത്. ഹേറാമിലെ ചുംബനരംഗം അക്കാലത്ത് വന് കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു.
ചുംബനത്തെക്കുറിച്ച് പലരും ചോദിച്ചെങ്കിലും ഇതിനെക്കുറിച്ച പറയാന് കമല് വിസമ്മതിച്ചിരിയ്ക്കുകയാണ്. ഇതിനിടെ ചിത്രത്തിനെക്കുറിച്ച് മറ്റൊരു അഭ്യൂഹവും പ്രചരിയ്ക്കുന്നുണ്ട്.
വര്ഷങ്ങള്ക്ക് മുമ്പ് പുറത്തിറങ്ങിയ മെല്ഗിബ്സന്റെ ബ്രേവ് ഹാര്ട്ട് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമെയ്ക്കാണ് മര്മ്മയെന്നതാണ് ചിത്രത്തെക്കുറിച്ച പരന്നരിയ്ക്കുന്ന പ്രധാന വാര്ത്ത.
ഓസ്ക്കാര് പുരസ്ക്കാരമുള്പ്പടെ ഒട്ടേറെ അവാര്ഡുകള് വാരിക്കൂട്ടിയ ബ്രേവ് ഹാര്ട്ട് ബോക്സ്ഓഫീസിലും വന്വിജയം കൊയ്തിരുന്നു.


Click it and Unblock the Notifications