മംമ്ത വീണ്ടും തമിഴില്‍ ഭാഗ്യപരീക്ഷണത്തിന്

കോളിവുഡിലേക്കുള്ള രണ്ടാം വരവില്‍ അഭിനയപ്രധാന്യമുള്ള റോളുകള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്നാണ് താരത്തിന്റെ തീരുമാനം.മലയാളത്തില്‍ മികച്ച വേഷങ്ങള്‍ ലഭിയ്ക്കുമ്പോള്‍ തമിഴില്‍ ചെറിയ റോളുകളില്‍ ഒതുങ്ങേണ്ട ആവശ്യമില്ലെന്നാണ് താരത്തിന്റെ നിലപാട്.
"വാണിജ്യ സിനിമകളിലെ ഹീറോയിന്‍ റോളുകള്‍ . റിയലിസ്റ്റിക് സിനിമകളെക്കാള്‍ പ്രധാന്യമുണ്ടെന്നറിയാം. കൊമേഴ്‌സ്യല്‍ സിനിമകള്‍ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിച്ചേരുന്നു.ആദി ഭഗവാനിലെ എന്റെ വേഷം എനിക്കിഷ്ടപ്പെട്ടു. അതിനാല്‍ ചിത്രവുമായി സഹകരിയ്ക്കുന്നു." ഒരു തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
adhi bhagavan ameer അമീര്‍ ആദി ഭഗവാന് കോളിവുഡ് ജയം രവി മംമ്ത മാധവന്‍ jayam ravi kollywood madhavan Mamta


Click it and Unblock the Notifications