നരേന്റെ 'പൂക്കട രവി'
അന്‍ജാതെയുടെ സൂപ്പര്‍ വിജയത്തിനു ശേഷം നരേന്‍ അഭിനയിക്കുന്ന ചിത്രത്തിന് പൂക്കട രവിയെന്ന് പേരിട്ടു.
പുതുമുഖ സംവിധായകനായ ശെല്‍വകുമാറാണ് പൂക്കട രവി സംവിധാനം ചെയ്യുന്നത് . പ്രശസ്‌ത സംവിധായകനായ ശെല്‍വരാഘവന്റെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിരുന്നയാളാണ് ശെല്‍വകുമാര്‍.
കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ആക്ഷന്‍ ചിത്രത്തിലെ നായിക തെന്നിന്ത്യന്‍ താരം മീര ജാസ്‌മിനാണ്. തമിഴില്‍ ആദ്യമായാണ് നരേനും മീരാ ജാസ്‌മിനും ഒന്നിച്ചഭിനയിക്കുന്നത്.
മുമ്പ് മലയാളത്തില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്‌ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ ഇവര്‍ ഒന്നിച്ചഭിനയിച്ചിരുന്നു.
മലയാളത്തില്‍ ഷൂട്ടിംഗ് നടന്നു കൊണ്ടിരിയ്‌ക്കുന്ന കമലിന്റെ മിന്നാമിന്നിക്കൂട്ടിത്തിലും ഇരുവരും തന്നെയാണ് നായികാ നായകന്‍മാര്‍. ജൂണ്‍ രണ്ടാം വാരത്തോടെ പൂക്കട രവിയുടെ ചിത്രീകരണം ആരംഭിയ്‌ക്കും.


Click it and Unblock the Notifications