നയന്‍സിന്റെ വഴിയേ ഭാവനയും മംമ്തയും

By Staff

നയന്‍താര കീഴടക്കിയ ഉയരങ്ങള്‍ സ്വപ്നം കണ്ട് പറക്കുകയാണ് മലയാള സുന്ദരിമാര്‍. മംമ്തയ്ക്കു പുറമെ ഭാവനയും ഗ്ലാമര്‍ പ്രദര്‍ശനത്തിലെ നിര്‍ബന്ധങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍, തെന്നിന്ത്യന്‍ സിനിമാ ലോകത്ത് പൂത്തുവിരിയുന്നത് മലയാളിപ്പെണ്‍കൊടിമാരുടെ ദേഹകാന്തി.

ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുന്ന സുന്ദരിമാര്‍ക്ക് സിനിമ എന്നും സാധ്യതകളുടെ മായാലോകം തന്നെയാണ്. അല്‍പം അഭിനയ ശേഷി കൂടെയുണ്ടെങ്കില്‍ ചുരുങ്ങിയ കാലം കൊണ്ട് കോടികള്‍ സമ്പാദിക്കാമെന്നതാണ് അവസ്ഥ.

ഒരു കോടിയ്ക്കടുത്താണത്രേ നയന്‍താരയുടെ പ്രതിഫലം. ബിക്കിനി വേഷത്തിലൊക്കെ പ്രത്യക്ഷപ്പെടണമെങ്കില്‍ റേറ്റ് ഇനിയും കൂടും. മലയാളത്തില്‍ വേണ്ടത്ര അവസരങ്ങള്‍ കിട്ടാത്ത മംമ്തയും ഭാവനയും തമിഴും കടന്ന് തെലുങ്കിലേയ്ക്ക് പോകുന്നതിന് കാരണം വേറെയല്ല.

ബില്ലയിലും യാരെടീ നീ മോഹിനിയിലും കത്തിജ്വലിച്ച നയന്‍താരയുടെ ഗ്ലാമര്‍ പ്രദര്‍ശനം സത്യത്തിലെത്തിയപ്പോള്‍ എല്ലാ സീമയും ലംഘിച്ചു. പേരിനു മാത്രം തുണിയുമുടുത്ത് നായകന്റെ ദേഹത്ത് പടര്‍ന്നു കയറിയ നയന്‍താരയെ കണ്ട് ഇത് തിരുവല്ലക്കാരിയാണോ എന്ന് മലയാളികള്‍ അന്തിച്ചു നിന്നു.

പടം വേണ്ടത്ര വിജയിച്ചില്ലെങ്കിലും ഈ ചിത്രവും നയന്‍താരയ്ക്ക് വമ്പന്‍ മൈലേജ് നല്‍കി. ഭാവനയും മംമ്തയുമൊക്കെ സത്യത്തിലെ നയന്‍താരയെയാണ് പകര്‍ത്തുന്നതെങ്കില്‍, വസ്ത്രാലങ്കാരത്തിന്റെ വകയില്‍ നിര്‍മ്മാതാവ് ചെലവ് ഏറെ ലാഭിക്കാം.

അടുത്ത പേജില്‍






നയന്‍താരയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X