നാടോടുമ്പോള്‍ ഭാവനയും ഓടുന്നു...
നയന്സിന്റെ വഴിയേ ഭാവനയും മംമ്തയും - 3
ഒട്ടേറെ മലയാള ചിത്രങ്ങളില് ശ്രദ്ധേയമായി അഭിനയിച്ച നടിയാണ് ഭാവന. എന്നാലും കാമ്പും കഴമ്പുമുളള ഒരു വേഷം ഇന്നുവരെ കിട്ടിയോ എന്നു ചോദിച്ചാല് നിരാശയാവും ഭാവനയുടെ മുഖത്തുണ്ടാവുക. നമ്മള് എന്ന ചിത്രത്തില് കമല് അവതരിപ്പിച്ചതാണ് ഭാവനയെ. ആ ചിത്രത്തിലെ പരിമളം എന്ന വേഷത്തില് നന്നായി പെര്ഫോം ചെയ്ത നിഷ്കളങ്കത തുടിക്കുന്ന സുന്ദരിയാണ് ഇനി മലയാളത്തിലെ നമ്പര് വണ് നായികയെന്നൊരു പ്രശംസയും സംവിധായകന്റെ വകയായി ഉണ്ടായിരുന്നു.
ഒട്ടേറെ ചിത്രങ്ങളില് ഭാവന വേഷമിട്ടെങ്കിലും മോഡേണ് വേഷങ്ങളണിഞ്ഞ് നായകനൊപ്പം ആടിപ്പാടുന്ന ചോക്ക്ലേറ്റ് കാമുകിയുടെ സ്ഥിരം ഭാവമായിരുന്നു എല്ലാറ്റിലും. തമിഴിലും തെലുങ്കിലും മുന്നിര നായികമാരെ വെച്ചുളള ഗ്ലാമര് പ്രദര്ശനത്തോട് കിടപിടിക്കാനുളള കരളുറപ്പ് നമ്മുടെ സംവിധായകര്ക്കില്ലാത്തതും ഒരു പരിമിതിയാണ്.
അങ്ങനെയാണ് ഭാവനയും അതിരു കടക്കാന് തീരുമാനിച്ചത്. തമിഴിലും തെലുങ്കിലും ഒരേ സമയം ചിത്രീകരിക്കുന്ന ഓണ്ടാരി എന്ന ചിത്രത്തിലെ ബലാത്സംഗ രംഗത്തില് ഭാവന പ്രത്യക്ഷപ്പെടുന്നുവെന്നറിഞ്ഞതോടെ ആ ഉടലഴക് കാണാന് തെന്നിന്ത്യയിലെ ജനം കൊതിച്ച് കാത്തിരിപ്പാണ്.
വിശാഖപട്ടണത്തെ കടല്ത്തീരത്തു വെച്ച് ആശിഷ് വിദ്യാര്ത്ഥി അവതരിപ്പിക്കുന്ന വില്ലനാണ് ഭാവനയുടെ കഥാപാത്രത്തെ ബലാത്സംഗം ചെയ്യാന് ഓടിക്കുന്നത്. ഷൂട്ടിംഗ് കാണാന് തടിച്ചു കൂടിയ ജനം അശ്ലീല കമന്റുകള് വര്ഷിച്ചതോടെ സഹികെട്ട ഭാവന അഭിനയം തുടരാന് വിസമ്മതിക്കുകയും സംഭവം വിവാദമാകുകയും ചെയ്തു.
ജയം കൊണ്ടേന് എന്ന ഹിറ്റ് ചിത്രത്തിലെ പാട്ടുസീനിലും ഒരു ചിന്ന നയന്താരയാകാനുളള ശ്രമം ഭാവന നടത്തിയിട്ടുണ്ട്. പതിയെപതിയെ വസ്ത്രത്തിന്റെ അളവു കുറയ്ക്കാമെന്ന ധാരണയിലാണ് ഭാവന.
മാറിടപ്പൊലിപ്പും നിതംബ വടിവുമൊക്കെ സമൃദ്ധമായി പ്രത്യക്ഷപ്പെടുന്ന ഗാനരംഗങ്ങള് തിങ്ങി നിറഞ്ഞ തമിഴ് തെലുങ്ക് സിനിമകളില്ക്കൂടി നമ്മുടെ സുന്ദരിമാരും നയന്താരയ്ക്ക് പഠിക്കുകയാണ്. കിടിലം ചുംബനരംഗങ്ങളിലും ബലാത്സംഗ - കിടപ്പറ രംഗങ്ങളിലുമൊക്കെ ഒരു മടിയുമില്ലാതെ പ്രത്യക്ഷപ്പെടാന് മീരാ ജാസ്മിനും സന്നദ്ധത അറിയിച്ചു കഴിഞ്ഞു..
ശ്ലീലാശ്ലീലങ്ങളെക്കുറിച്ചുളള ധാരണകള് തിരുത്തി ഗ്ലാമറിന്റെ ലോകത്തേയ്ക്ക് ഭാവനയും മംമ്തയുമൊക്കെ എന്തിനും തയ്യാറായി ഇറങ്ങുകയാണ്. ഇതൊക്കെ താങ്ങാനുളള ശേഷി പാവം പ്രേക്ഷകനുണ്ടോ എന്നു മാത്രമാണ് സംശയം.
മുന് പേജുകളില്
ബന്ധപ്പെട്ട വാര്ത്തകള്
ഭാവനയുടെ ചിത്രങ്ങള്


Click it and Unblock the Notifications