»   » റാണയ്ക്ക് പിന്നാലെ വീണ്ടുമൊരു രജനിച്ചിത്രം?

റാണയ്ക്ക് പിന്നാലെ വീണ്ടുമൊരു രജനിച്ചിത്രം?

Posted By:
Subscribe to Filmibeat Malayalam
Rajinikanth
സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ആരാധകര്‍ക്ക് വീണ്ടും സന്തോഷവാര്‍ത്ത. ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന റാണയെന്ന ചിത്രത്തിന് പുറമേ മറ്റൊരു പുതിയ ചിത്രത്തിലും രജനി അഭിനയിക്കുന്നു.

രജനി ആശുപത്രിവാസത്തിലായിരുന്ന സമയത്ത് റാണ അദ്ദേഹം അഭിനയിക്കുന്ന അവസാനചിത്രമായിരിക്കുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ ആരാധകരെ നിരാശരാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്തകാലത്തൊന്നും താരം അഭിനയത്തോട് വിടപറയില്ലെന്നുതന്നെയാണ് അണിയറയില്‍ നിന്നും ലഭിയ്ക്കുന്ന വാര്‍ത്തകള്‍.

തെലുങ്ക് സംവിധായകന്‍ പുരിജഗന്നാഥ് ഒരേ സമയം തമിഴിലും തെലുങ്കിലുമായി ചെയ്യുന്ന ചിത്രത്തിലേയ്ക്കാണത്രേ രജനി ഡേറ്റ് നല്‍കിയിരിക്കുന്നത്. അമിതാഭ് ബച്ചന്‍ നായകനായ ബുഡ്ഡാ ഹോഗാ തേരെ ബാപ്പിന്റെ റീമേക്കാണിതെന്നും റിപ്പോര്‍്ട്ടുകളുണ്ട്.

അമിതാഭ് ബച്ചന്‍ അഭിനയിച്ച ചിത്രം തെന്നിന്ത്യയില്‍ അവതരിപ്പിക്കാന്‍ ആലോചിച്ചപ്പോള്‍ത്തന്നെ പുരി ജഗന്നാഥ് തീരുമാനിച്ചിരിക്കുന്നത് രജനീകാന്തിനെയാണത്രേ. എന്നാല്‍ രജനി ഇതുവരെ ഇക്കാര്യത്തില്‍ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല.

ഏറെ നാളത്തെ ആലോചനകള്‍ക്കും തയാറെടുപ്പുകള്‍ക്കുംശേഷം വീണ്ടും തുടങ്ങാനിരിക്കുന്ന 'റാണ'യുടെ വര്‍ക്കുകള്‍ക്കാണ് രജനിയിപ്പോള്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇത് രജനിയുടെ ഒരു ഡ്രീംപ്രോജക്ട് എന്ന പേരിലാണ് ഒരുങ്ങുന്നത്.

English summary
When 'Rana,' which stalled for a couple of months due to Superstar's health issues, is back on track here is news that Telugu director Puri Jagannath might likely rope in Superstar to star in the Tamil and Telugu remake of the Bollywood hit film 'Buddah Hoga Tera Baap.' The Bollywood version which had Big B in the titular role was a good hit up north.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam