twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരങ്ങള്‍ പ്രതിഫലം കുറയ്ക്കണോ?

    By Staff
    |

    Rajnikanth
    ഏറ്റവും പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പോലും സാമ്പത്തിക മാന്ദ്യത്തിന്റെ ചുഴിയില്‍ പെട്ട് കറങ്ങുമ്പോള്‍ സിനിമാ മേഖലയിലെ പ്രതിസന്ധി എത്ര രൂക്ഷമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുളളൂ. ഊഹക്കച്ചവടത്തിന്റെ കളിയരങ്ങാണ് സിനിമ. കിട്ടിയാല്‍ കിട്ടിയെന്ന് കരുതി കോടികള്‍ മുതലിറക്കുന്നവര്‍ക്ക് വ്യക്തമായ ഒരു പദ്ധതിയോ സാമ്പത്തിക അച്ചടക്കമോ ഇല്ല. ഫലം സൂപ്പര്‍താരങ്ങളുടെ വമ്പന്‍ ബജറ്റ് പടങ്ങള്‍ ദയനീയമായി പൊട്ടിപ്പൊളിയുമ്പോള്‍ നിര്‍മ്മാതാവ് കുത്തുപാളയെടുക്കുന്നു.

    എല്ലാ മേഖലയിലും മാന്ദ്യം പിടിമുറുക്കുകയും രജനീകാന്ത് അടക്കമുളള സൂപ്പര്‍താരങ്ങള്‍ക്കു പോലും മിനിമം ഗ്യാരണ്ടി നഷ്ടമാകുകയും ചെയ്ത സാഹചര്യത്തില്‍ തമിഴ്നാട്ടിലെ നിര്‍മ്മാതാക്കള്‍ പൂച്ചയ്ക്ക് മണി കെട്ടാനിറങ്ങുന്നു.

    പ്രതിഫലത്തില്‍ 60 ശതമാനം വെട്ടിക്കുറയ്ക്കാന്‍ താരങ്ങള്‍ തയ്യാറാകണമെന്ന് തമിഴ് ഫിലിം പ്രൊ‍ഡ്യൂസേഴ്സ് കൗണ്‍സില്‍ (ടിഎഫ്പിസി) ഔദ്യോഗികമായി ആവശ്യപ്പെട്ടു കഴിഞ്ഞു. വെറുതേ വീട്ടിലിരിക്കേണ്ടി വന്നാലും പ്രതിഫലത്തില്‍ ഒരു ചില്ലിക്കാശു കുറയ്ക്കില്ലെന്ന് ചില താരങ്ങള്‍ പ്രതികരിച്ചെന്നും വാര്‍ത്തയുണ്ട്. ഏതായാലും ടിഎഫ്പിസിയുടെ അടുത്ത യോഗത്തോടെ തമിഴ് സിനിമാ രംഗത്ത് ചിലതൊക്കെ നടക്കുമെന്ന് ഉറപ്പാണ്.

    രജനീകാന്തിന്റെ കുസേലന്‍, അജിത്തിന്റെ ഏഗന്‍ എന്നീ ചിത്രങ്ങളാണ് അടുത്തിടെ പൊട്ടിയത്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി ഓടിയ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു കുസേലന്‍. മലയാള ചിത്രത്തില്‍ സൂപ്പര്‍താരം മമ്മൂട്ടി ഇരുപത് മിനിട്ട് നേരമാണ് സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി അഭിനയിച്ചതെന്ന് നിര്‍മ്മാതാക്കളായ മുകേഷും ശ്രീനിവാസനും വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

    അടുത്ത പേജില്‍

    ഇരുപത് മിനിട്ടിന് ഇരുപത്തൊന്നു കോടി

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X