twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇരുപത് മിനിട്ടിന് ഇരുപത്തൊന്നു കോടി

    By Staff
    |

    താരങ്ങള്‍ പ്രതിഫലം കുറയ്ക്കണോ? -2

    Ajith in Aegan
    നല്ല സിനിമയ്ക്കു വേണ്ടിയുളള കൂട്ടായ്മയില്‍ നിന്ന് പിറവിയെടുത്ത ഈ ചിത്രം തമിഴിലെത്തിയപ്പോള്‍ സംഗതിയാകെ മാറി. ഇരുപതു മിനിട്ട് നേരം പ്രത്യക്ഷപ്പെടാന്‍ രജനീകാന്ത് വാങ്ങിയത് ഇരുപത്തിയൊന്ന് കോടി രൂപ. കോടികള്‍ മതിക്കുന്ന നയന്‍താരയെപ്പോലുളള മദാലസകളെ കുത്തിനിറയ്ക്കാന്‍ വേണ്ടിവന്ന ചെലവ് വേറെ.

    പടം പൊളിഞ്ഞപ്പോള്‍ നിര്‍മ്മാതാവിന്റെയും വിതരണക്കാരുടെയും നഷ്ടം നികത്താന്‍ രജനീകാന്ത് ഇടപെട്ടുവെന്നത് ശരി. എന്നാല്‍ അവിടെയും കാര്യങ്ങള്‍ ലളിതമായല്ല മുന്നേറിയത്. സൗത്ത് ആര്‍ക്കോട്ട്, ചെങ്ങല്‍പേട്ട് തുടങ്ങിയ മേഖലകളിലെ തീയേറ്റര്‍ ഉടമകളും വിതരണക്കാരും പ്രശ്ന പരിഹാരത്തിന് പരസ്പരധാരണയ്ക്ക് തയ്യാറായി.

    എന്നാല്‍ നോര്‍ത്ത് ആര്‍ക്കോട്ട്, കോയമ്പത്തൂര്‍, തിരുച്ചി, തിരുനല്‍വേലി തുടങ്ങിയ മേഖലകളില്‍ ധാരണയൊന്നുമുണ്ടായില്ല. നഷ്ടപരിഹാരം തന്നില്ലെങ്കില്‍ കുസേലന്റെ നിര്‍മ്മാതാക്കളായ പിരമിഡ് സായ്മീരയുടെ ചിത്രങ്ങള്‍ ബഹിഷ്കരിക്കാന്‍ തീയേറ്റര്‍ ഉടമകളും വിതരണക്കാരും തീരുമാനിച്ചു.

    അര്‍ജുന്‍ നായകനായ തിരുവണ്ണാമലൈ, നാന്‍ കടവുള്‍ തുടങ്ങിയ ചിത്രങ്ങള്‍ ബഹിഷ്കരിക്കുമെന്നായിരുന്ന ഭീഷണി. തുടര്‍ന്ന് പിരമിഡ് സായ്മീര നല്‍കാമെന്ന് ഏറ്റ തുക നല്‍കി. 65 കോടി മുതല്‍ മുടക്കി നിര്‍മ്മിച്ച ചിത്രം അതിന്റെ പകുതി പോലും തിരിച്ചു പിടിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. രജനിയ്ക്ക് മുഴുനീള വേഷമല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ രസികര്‍ മണ്‍റങ്ങള്‍ പടം കാണാനെത്തിയില്ല. ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ ഇത്തരമൊരു ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ തന്റെ പ്രതിഫലം കണക്കു പറഞ്ഞു വാങ്ങുന്നതില്‍ നിന്ന് ഇതൊന്നും രജനീകാന്തിനെ തടഞ്ഞില്ല.

    എന്നാല്‍ മലയാളത്തില്‍ കഥ പറയുമ്പോള്‍ സൂപ്പര്‍ഹിറ്റായിരുന്നു. തീരെ കുറഞ്ഞ ബജറ്റില്‍. ഗിമ്മിക്കുകളൊന്നുമില്ലാതെ ചിത്രീകരിച്ച സിനിമ കഥയുടെയും അവതരണരീതിയുടെയും മേന്മ കൊണ്ട് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു.

    പണക്കൊഴുപ്പും മസാലയും കുത്തി നിറച്ച് ഒരു കൊച്ചുകഥയെ ഊതിപ്പെരുപ്പിച്ചപ്പോള്‍ തമിഴന്‍ അത് പുറംകാലുകൊണ്ട് തൊഴിച്ചെറിഞ്ഞു.

    ഇതുതന്നെയായിരുന്നു അജിത്തിന്റെ ഏഗന്റെയും അവസ്ഥ. ആരാധകര്‍ക്കു വേണ്ടി ചമച്ച സിനിമ ബോക്സോഫീസില്‍ മൂക്കുകുത്തി വീഴുകയാണ്.

    അടുത്ത പേജില്‍

    കമലിന്റെ സ്വപ്നവും പൊലിയുന്നു

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X