കമലിന്റെ സ്വപ്നവും പൊലിയുന്നു
താരങ്ങള്‍ പ്രതിഫലം കുറയ്ക്കണോ? -3

സാമ്പത്തിക പ്രതിസന്ധി കാരണം പിരമിഡ് സായ്മീറ കമലിന്റെ സ്വപ്നപദ്ധതിയായ മര്‍മ്മയോഗി നിര്‍ത്തി വെച്ചു. 120 കോടിയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ് കണക്കാക്കപ്പെട്ടിരുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കാനിരുന്നത്. പിരമിഡ് സായ്മീരയും കമലിന്റെ രാജ് കമല്‍ ഇന്റര്‍നാഷണലും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുമെന്നായിരുന്നു ധാരണ.
കമലിന്റെ മറ്റൊരു സ്വപ്നപദ്ധതിയായിരുന്ന മരുതനായഗത്തിന്റെ ഗതി മര്‍മയോഗിയും നേരിട്ടു. ഇപ്പോള്‍ തലൈവന്‍ ഇരിക്കിറാന്‍ എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണത്രേ അദ്ദേഹം. മോഹന്‍ലാലും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് വാര്‍ത്തകളുണ്ട്.
ഈ ചിത്രത്തിന്റെ ലാഭമുപയോഗിച്ച് മര്‍മ്മയോഗി പൂര്‍ത്തിയാക്കാനാണ് കമലിന്റെ പദ്ധതിയെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്.
മിനിമം ഗ്യാരണ്ടിയെന്ന ഉറപ്പിന്മേലൊന്നും ഇനി ചിത്രങ്ങള്‍ വിതരണത്തിനെടുക്കില്ലെന്നാണ് വിതരണക്കാരുടെയും തീരുമാനം. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനുളള സൂപ്പര്‍താരങ്ങളുടെ കഴിവില്‍ ഓരോ ദിവസം തോറും തീയേറ്റര്‍ ഉടമകള്‍ക്കും വിതരണക്കാര്‍ക്കും വിശ്വാസം നഷ്ടപ്പെട്ടു വരുന്നു. ഒന്നോ രണ്ടോ ആഴ്ചകളില്‍ ആരാധകര്‍ തിക്കിത്തിരക്കിയേക്കാം. എന്നാല്‍ അമ്പതും നൂറും ദിനങ്ങള്‍ പിന്നിട്ട് സിനിമ ഓടുമെന്ന് ഒരുറപ്പുമില്ല. രജനീകാന്ത്, ഷങ്കര്‍ ടീമിന്റെ ശിവാജി പോലും അത്തരത്തില്‍ വന്‍വിജയമായില്ല.
തമിഴ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം അറിയാന്‍ കാത്തിരിക്കുകയാവണം മലയാളത്തിലെയും നിര്‍മ്മാതാക്കള്‍.
മുന്‍ പേജുകളില്‍


Click it and Unblock the Notifications