വിക്രം ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നു
പിതാമഹന്‍, അന്യന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്‌തതകള്‍ പരീക്ഷിച്ചനടനാണ് വിക്രം. എന്നാല്‍ ചലച്ചിത്രലോകത്തെത്തി ഇത്രകാലമായെങ്കിലും ഇതേവരെ വിക്രം ഇരട്ടവേഷത്തില്‍ അഭിനയിച്ചിട്ടില്ല.
ഇപ്പോള്‍ ഇതാദ്യമായി വിക്രം ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നു, ഇരട്ടസഹോദരന്മാരുടെ വേഷത്തിലാണ് വിക്രം വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തിന് ഇതേവരെ പേരിട്ടിട്ടില്ല. ആഗസ്റ്റ് മാസത്തില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.
വിജയ് ചിത്രമായ കണ്ണുക്കുള്‍ നിലവ്, അജിത് ചിത്രമായ ആള്‍വാര്‍, സൂര്യനായകനായ വേല്‍ എന്നിവ നിര്‍മ്മിച്ച മോഹന്‍ നടരാജനാണ് ചിത്രം നിര്‍മ്മിക്കുന്നത്. കെ.എസ് രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതാദ്യമായാണ് രവികുമാര്‍ ചിത്രത്തില്‍ വിക്രം അഭിനയിക്കുന്നത്.
വിക്രത്തിന്റെ രണ്ടുവേഷങ്ങള്‍ക്ക് നായികമാരായി നയന്‍താരയും തൃഷയും അഭിനയിക്കുമെന്നാണ് സൂചന. എന്നാല്‍ രണ്ടു നടിമാര്‍ ചിത്രത്തിന്റെ കരാറൊപ്പിട്ടത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നുമില്ല.
നയന്‍താരയാണ് ഒരു നായികയെങ്കില്‍ വിക്രത്തിന്റെ ഇരട്ടവേഷം എന്നതിന് പുറമെ നയന്‍താരയും വിക്രവും ഒന്നിയ്‌ക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതകൂടി ഇതിനുണ്ടാകും.


Click it and Unblock the Notifications