അഭിനയം നന്നാവാന്‍ കഞ്ചാവ് ലഹരി

By Staff

എഴുത്തിന് പ്രചോദനമാവാന്‍ ലഹരി ഉപയോഗിച്ച എഴുത്തുകാരുണ്ട്. അഭിനയം നന്നാവാന്‍ ലഹരി ഉപയോഗിക്കാന്‍ അഭിനേതാക്കള്‍ തയ്യാറാവുമോ? അഭിനേതാക്കള്‍ അതിന് തയ്യാറായില്ലെങ്കിലും അവരെ കൊണ്ട് അത് ചെയ്യിക്കുന്ന സംവിധായകര്‍ ഇവിടെയുണ്ട്.

അഭിനയം നന്നായില്ലെന്നു പറഞ്ഞ് സംവിധായകന്‍ സാമി പത്മപ്രിയയുടെ കരണത്തടിച്ചത് ഏറെ വിവാദമായിരുന്നു. തമിഴില്‍ മറ്റൊരു സംവിധായകന്‍ ചെയ്തത് അഭിനയം നന്നാക്കാന്‍ നായകനെ കൊണ്ട് ക‍ഞ്ചാവ് വലിപ്പിക്കുകയാണ്.

നാന്‍ കടവുള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഈ അപകടകരമായ പരീക്ഷണം നടന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുമ്പോഴാണ് സംവിധായകന്‍ ബാല നായകനായ ആര്യയോട് കഞ്ചാവ് വലിക്കാന്‍ ആവശ്യപ്പെട്ടത്. ക്ലൈമാക്സിലെ ആര്യയുടെ അഭിനയം ഒന്നുകൂടി കൊഴുപ്പിക്കാനാണ് ബാല ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

ആ ദിവസം മുഴുവന്‍ കഞ്ചാവ് ലഹരിയിലാണ് ബാല അഭിനയിച്ചത്. ഷൂട്ടിംഗ് തീര്‍ന്നതിനു ശേഷം കഞ്ചാവ് ലഹരിയില്‍ നിന്നും മുക്തമാവാന്‍ ബാലക്ക് മരുന്ന് നല്‍കേണ്ടിവന്നു. അതുവരെ പുകവലിക്കുക പോലും ചെയ്യാത്ത നടനെ കൊണ്ടാണ് സംവിധായകന്‍ ഈ സാഹസം ചെയ്യിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X