നയന്‍സിന് തുണിയുരിഞ്ഞ് കിട്ടുന്ന പണം മതി

By Staff

ബില്ലയില്‍ ബിക്കിനി ധരിച്ച് അഭിനയിക്കാന്‍ പോലും നയന്‍താര തയ്യാറായി. മലയാളത്തെ അവഗണിച്ച് തമിഴില്‍ പോയി നയന്‍താര എന്തും കാണിക്കാന്‍ തയ്യാറാവുന്നത് പണത്തിനു വേണ്ടിയാണെന്നാണ് പൊതുവെയുള്ള ധാരണ. പക്ഷേ പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണ് നയന്‍സെന്ന് ധരിച്ചെങ്കില്‍ തെറ്റി.

ബില്ലയില്‍ തുണിയുരിയുന്നതിന് നയന്‍സ് അരകോടിക്ക് മുകളിലെങ്കിലും പ്രതിഫലം വാങ്ങിയിട്ടുണ്ട്. പക്ഷേ ആളുകള്‍ക്കു മുന്നില്‍ ബിക്കിനിയിട്ട് നില്‍ക്കുന്നതിലെ സങ്കോചമേതുമില്ലാതെ ഒരു കോടി രൂപ കൈയില്‍ കിട്ടുന്ന അവസരം വന്നപ്പോള്‍ നയന്‍സ് അത് വേണ്ടെന്നുവച്ചു.

ചെന്നൈയിലെ ഒരു ഫാഷന്‍ സ്റ്റോറിന്റെ ബ്രാന്റ് അംബാസിഡറാകുന്നതിനാണ് ഒരു കോടി രൂപ നയന്‍സിന് വാഗ്ദാനം ചെയ്തത്. ഫാഷന്‍ സ്റ്റോറുമായി ബന്ധപ്പെട്ടവര്‍ നയന്‍സിനെ സമീപിച്ചപ്പോള്‍ നയന്‍സ് യാതൊരു താത്പര്യവും കാണിക്കാതിരുന്നതു കൊണ്ടാണ് അവര്‍ ഒരു കോടിയുടെ വാഗ്ദാനം മുന്നോട്ടുവച്ചത്. പക്ഷേ ആ വാഗ്ദാനവും നയന്‍സിന്റെ മനമിളക്കിയില്ല.

തൃഷയെയും അസിനെയും പോലുള്ള നടിമാര്‍ പരസ്യങ്ങളില്‍ നിന്ന് വന്‍വരുമാനമുണ്ടാക്കുമ്പോള്‍ നയന്‍സ് പരസ്യങ്ങളില്‍ മോഡലാവാന്‍ യാതൊരു താത്പര്യവും കാണിച്ചിരുന്നില്ല. മോഡലിംഗിനായി പല ഓഫറുകളും വന്നപ്പോള്‍ നയന്‍സ് അതൊക്കെ നിരസിച്ചു. ഇപ്പോള്‍ ഒരു കോടി രൂപയുടെ ഓഫര്‍ മുന്നിലെത്തിയപ്പോഴും നയന്‍സിന്റെ നിലപാടില്‍ മാറ്റമൊന്നുമുണ്ടായില്ല.

അപ്പോള്‍ പണമുണ്ടാക്കാന്‍ വേണ്ടി എന്തും ചെയ്യുന്നവളെന്ന നിലയിലാണ് നയന്‍സ് സിനിമയില്‍ തുണിയുരിയുന്നതില്‍ യാതൊരു സീമയും കല്പിക്കാത്തതെന്ന ധാരണ മാറിയില്ലേ? പണം മാത്രമല്ല കാര്യം. പണം മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ തുണിയുരിയാതെ കിട്ടുന്ന ഒരു കോടി രൂപ നയന്‍സ് വേണ്ടെന്ന് വയ്ക്കില്ലായിരുന്നല്ലോ.

ഈയിടെ കോഴിക്കോട് നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പോലും നയന്‍സ് പ്രത്യക്ഷപ്പെട്ടത് പലതും തുറന്നുകാട്ടുന്ന വസ്ത്രമണിഞ്ഞാണ്. ചില ഹോളിവുഡ് നടിമാരെ കണ്ടിട്ടില്ലേ. സിനിമയിലായാലും പൊതുസ്ഥലത്തായാലും അവര്‍ക്ക് കാണിക്കാന്‍ പാടില്ലാത്തതൊക്കെ പരസ്യമായി കാണിക്കാന്‍ വലിയ താത്പര്യമാണ്. തുണിയുടുത്താലും ഉടുക്കാത്ത പോലെയാണ് അവരില്‍ പലരും പൊതുസ്ഥലത്ത് പോലും പ്രത്യക്ഷപ്പെടുന്നത്. സിനിമയിലാണെങ്കില്‍ നൂല്‍ ബന്ധം പോലുമില്ലാതെ എന്ത് പ്രകടനത്തിനും അവര്‍ തയ്യാര്‍. തന്റെ നിറമേനി അനാവൃതമായി ലോകം മുഴുവന്‍ കാണുന്നതിലാണ് ഇവരുടെ സന്തോഷം. ഈയൊരു മാനസികാവസ്ഥ തന്നെയാണ് നയന്‍സിനെയും ഭരിക്കുന്നത്?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X