തൃഷക്ക് ബിക്കിനിയിടാന്‍ ധൃതിയായി
ബില്ലയില്‍ നയന്‍താര കാട്ടിയത് മലയാളത്തിലെ ഒരു മുന്‍നിര താരവും ചെയ്യാന്‍ തയ്യാറാകാത്ത കാര്യമാണ്. മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ ഒരു നടിയാണ് എന്തിനും പോന്നവളാണ് താനെന്ന് തെളിയിച്ചുകൊണ്ട് ബിക്കിനിയില്‍ അഴകളവുകള്‍ തുറന്നു കാട്ടിയത്.
തമിഴില്‍ പോലും ഇപ്പോഴത്തെ നടിമാരില്‍ നമിത മാത്രമാണ് ഇത്രയുമൊക്കെ ചെയ്യാന്‍ തയ്യാറായിട്ടുള്ളത്. മുന്‍നിര നടിമാരായ അസിന്‍, ശ്രേയ, സ്നേഹ എന്നിവരൊന്നും ഗ്ലാമര്‍ വേഷമെന്നാല്‍ എന്തും കാട്ടാന്‍ തയ്യാറാവുകയാണ് എന്ന നിര്‍വചനത്തെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.
നയന്‍താരയുടെ ബിക്കിനി വേഷം ബില്ലയുടെ വന്‍വിജയത്തിന് എത്രത്തോളം കാരണമായി എന്ന് മനസിലാക്കിയ തമിഴിലെ മുന്‍നിര നടി തൃഷക്കും ഇപ്പോള്‍ അതു പോലെയൊക്കെ ചെയ്യണമെന്ന് മോഹം. ബിക്കിനിയിട്ട് അഭിനയിക്കുന്നതു പോലുള്ള സെക്സി റോളുകളിലേക്ക് തന്നെയാരും വിളിക്കുന്നില്ലെന്നാണ് തൃഷയുടെ പരാതി.
നയന്‍താര ബില്ലയില്‍ ചെയ്തതു പോലെ ബിക്കിനിയിട്ട് അഭിനയിക്കുന്നത് തന്റെ രൂപത്തിന് ചേരുമോയെന്ന് സംശയമുണ്ട്. പക്ഷേ നയന്‍താര ബില്ലയില്‍ ചെയ്തതു പോലുള്ള ഗ്ലാമര്‍ റോളുകളില്‍ അഭിനയിക്കാന്‍ ക്ഷണം വന്നാല്‍ ഞാന്‍ തീര്‍ച്ചയായും പരിഗണിക്കും- തൃഷ പറയുന്നു. ബിക്കിനിയിട്ട് അഭിനയിക്കാന്‍ തന്നെയാരും വിളിക്കുന്നില്ലെന്ന് പരാതിപ്പെടുന്ന തൃഷയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ തമിഴ് സംവിധായകര്‍ ഇനിയെങ്കിലും തയ്യാറാവുമെന്ന് പ്രത്യാശിക്കാം.
അതിര് വിട്ടൊരു ഗ്ലാമര്‍ പ്രകടനത്തിനും തയ്യാറല്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്ന നടിമാര്‍ക്കിടയിലാണ് നയന്‍താരയുടെ ടൂ പീസ് പ്രകടനം. ആ പ്രകടനം കണ്ടതോടെ തനിക്കുമെന്തു കൊണ്ട് അങ്ങനെയായിക്കൂടാ എന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു മറ്റ് മുന്‍നിര നടിമാര്‍. തമിഴ് സിനിമാ പ്രേക്ഷകര്‍ക്ക് ഇതിലും നല്ലൊരു കാലം വരാനില്ല.


Click it and Unblock the Notifications