»   » 3 ഇഡിയറ്റ്സ് റീമേക്ക് ശങ്കറിന് തന്നെ

3 ഇഡിയറ്റ്സ് റീമേക്ക് ശങ്കറിന് തന്നെ

Posted By:
Subscribe to Filmibeat Malayalam
3 Idiots
ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ 3 ഇഡിയറ്റസിന്റെ തമിഴ്-തെലലുങ്ക് റീമേക്ക് ശങ്കര്‍ തന്നെ സംവിധാനം ചെയ്യുമെന്ന കാര്യമുറപ്പായി. നേരത്തെ ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും സംവിധായകന്‍ ശങ്കറോ നിര്‍മാതാക്കളായ ജെമിനി ഫിലിംസോ ഇക്കാര്യം സ്ഥീരികരിച്ചിരുന്നില്ല.

എന്നാല്‍ ശങ്കര്‍ തന്നെ 3 വിഡ്ഡികളുടെ കഥ തമിഴില്‍ പറയുമെന്ന് ജെമിനി ഫിലിംസ് വക്താക്കള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ ഇതുസംബന്ധിച്ച് നിലനിന്നിരുന്ന ഊഹാപോഹങ്ങള്‍ക്ക് അവസാനമായി. ഒരു റീമേക്ക് ചിത്രത്തിന് പിന്നാലെ ശങ്കര്‍ ഇറങ്ങിത്തിരിയ്ക്കുന്നത് തമിഴ് ചലച്ചിത്ര ലോകത്തെയാകെ അമ്പരിപ്പിച്ചിട്ടുണ്ട്.

അമീര്‍ ഖാന്‍ അവതരിപ്പിച്ച റോളിലേക്ക് വിജയ് യിനെയാണ് തീരുമാനിച്ചിരിയ്ക്കുന്നത്. 3 ഇഡിയറ്റസിന്റെ റീമേക്കിലും മാധവന്‍ ഉണ്ടാകുമെന്നാണ് മറ്റൊരു പുതിയ വിശേഷം. യഥാര്‍ത്ഥത്തില്‍ തമിഴ് റീമേക്കില്‍ അഭിനയിക്കാന്‍ മാധവന് താത്പര്യമില്ലായിരുന്നു. ഇക്കാര്യം മാഡി തന്നെ മുന്പ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ശങ്കര്‍ പോലുളള സംവിധായകനോട് നോ പറയാന്‍ സാധിയ്ക്കാത്തതു കൊണ്ടാണ് മാധവന്‍ ചിത്രവുമായി സഹകരിയ്ക്കുന്നത്.

തമിഴിലെ മറ്റൊരു യുവതാരമായ ചിലമ്പരശനായിരിക്കും ചിത്രത്തിലെ മൂന്നാമന്‍. ജീവയെയാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ചിമ്പു മതിയെന്ന് ശങ്കര്‍ നിര്‍ദ്ദേശിയ്ക്കുകയായിരുന്നു.

ഇഡിയറ്റ്സിന്റെ തെലുങ്ക് വേര്‍ഷനില്‍ മഹേഷ് ബാബു വിജയ്ക്ക് പകരമെത്തും. എന്നാല്‍ മാധവനും ചിന്പുവും തെലുങ്കു പതിപ്പിലും ഉണ്ടാവുമെന്നാണ് അറിയുന്നത്. ജയ് ഹോ വേള്‍ഡ് ടൂറിന്റെ തിരക്കുകളുമായി കഴിയുന്ന എആര്‍ റഹ്മാന് പകരം യുവാന്‍ ശങ്കര്‍ രാജയെ ശങ്കര്‍ ഒപ്പം കൂട്ടുമെന്നും സൂചനകളുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X