»   » ബാബ്‌റി ചിത്രം കമല്‍ പിന്‍വാങ്ങി?

ബാബ്‌റി ചിത്രം കമല്‍ പിന്‍വാങ്ങി?

Posted By:
Subscribe to Filmibeat Malayalam
Kamal Haasan
ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ച് പ്രമേയമാക്കുന്ന സിനിമയില്‍ നിന്നും കമല്‍ഹാസന്‍ പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ മതേതരത്വത്തിന് കടുത്ത ആഘാതമേല്‍പ്പിച്ച ബാബ്‌റി മസ്ജിന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സിനിമയൊരുക്കാനായരുന്നു കമല്‍ പ്ലാന്‍ ചെയ്തത്. ഇതിന് വേണ്ടിയുള്ള ചര്‍ച്ചകളും പഠനങ്ങളും താരം ആരംഭിയ്ക്കുകയും ചെയ്തു. ഇക്കാര്യം കമല്‍ തന്നെ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കമല്‍ ഈ പ്രൊജക്ട് കോള്‍ഡ് സ്‌റ്റോറേജിലേക്ക് മാറ്റിയിരിക്കുകയാണ്. തൊട്ടാല്‍ പൊള്ളുന്ന വിഷയം വന്‍വിവാദങ്ങളുണ്ടാക്കുമെന്ന തിരിച്ചറിവിലാണ് കമലിന്റെ പിന്‍മാറ്റം.

വിഷയം കൈകാര്യം ചെയ്യാനുള്ള ഭയമല്ല മറിച്ച്, വിവാദങ്ങളില്‍ അകപ്പെടാന്‍ താത്പര്യമില്ലാത്തതാണ് കമലിനെ ഇതിനെ പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam