ലാലിനെ കാണാന്‍ കമല്‍ കൊച്ചിയില്‍

കൊച്ചിയിലെ ലാലിന്റെ പുതിയ സ്റ്റാര്‍ ഹോട്ടലായ ട്രാവന്‍കൂര്‍ കോര്‍ട്ടില്‍ വച്ചായിരുന്നു ഇരുതാരങ്ങളും കണ്ടുമുട്ടിയത്. 2008ലെ ബോളിവുഡ് സൂപ്പര്‍ ഹിറ്റുകളിലൊന്നായ 'എ വെനസ്‌ഡേ'യുടെ റീമേക്കാണ് തലൈവന്‍ ഇരുക്കിറാന്‍ എന്ന കാര്യം മോഹന്‍ലാല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വെനസ്‌ഡേയില്‍ നസറുദ്ദീന്‍ ഷാ അവതരിപ്പിച്ച കഥാപാത്രം കമലും അനുപം ഖേറിന്റെ റോള്‍ മോഹന്‍ലാലുമാണ് അവതരിപ്പിയ്‌ക്കുക. എന്നാല്‍ തെലുങ്ക് പതിപ്പില്‍ ലാലിന് പകരം വെങ്കിടേഷാണ് ആ റോള്‍ കൈകാര്യം ചെയ്യുക.
രാജ് കമല്‍ ഫിലിംസ് നിര്‍മിയ്ക്കന്ന ചിത്രം സംവിധാനം ചെയ്യുന്നത് കമലിന്റെ അമേരിക്കന്‍ സുഹൃത്തായ ചക്രിയാണ്.
ചിത്രത്തിലെ ടെലിവിഷന്‍ റിപ്പോര്‍ട്ടറുടെ വേഷത്തില്‍ ബോളിവുഡിലെ ഗ്ലാമര്‍ താരമായ മല്ലികാ ഷെരാവത്ത് എത്തുമെന്നും സൂചനകളുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
മാര്‍ച്ച് 9ന് ചെന്നൈയില്‍ ഷൂട്ടിംഗ് ആരംഭിയ്‌ക്കുന്ന തലൈവന്‍ ഇരുക്കിറാന്‍ ജൂലായില്‍ തിയറ്ററുകളിലെത്തിയ്‌ക്കാനാണ് കമല്‍ ശ്രമിക്കുന്നത്.


Click it and Unblock the Notifications











