ഈഗണില് അജിത്തിനൊപ്പം നയന്‍താര

By Staff

തെന്നിന്ത്യയുടെ സൂപ്പര് ഗ്ലാമര് താരം നയന്‍താര വീണ്ടും അജിത്തിന്റെ നായികയാവുന്നു. രാജു സുന്ദരത്തിന്റെ അജിത്ത് ചിത്രമായ 'ഈഗണി'ലാണ് നയന്‍താര നായികയാവുന്നത്.

ആദ്യം ശ്രിയയെയും പിന്നീട് ബോളിവുഡ് താരം കത്രീന കെയ്ഫ്, ഇല്യാന എന്നിവരെയൊക്കെ നായിക സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നു. എന്നാല് ഇപ്പോള് ഏറ്റവും അവസാനം നയന് തന്നെ മതിയെന്ന നിലപാടിലാണ് രാജു സുന്ദരം എത്തിനില്ക്കുന്നത്. നയന്‍താര തന്നെയാണ് ചിത്രത്തിലെ നായികയെന്ന് ചിത്രത്തിന്റെ നിമ്മാതാക്കളും വ്യക്തമാക്കിക്കഴിഞ്ഞു.

നയന്‍താര പടത്തിന്റെ കരാറില് ഒപ്പുവെയ്ക്കുകയും പ്രതിഫലത്തുകയുടെ അഡ്വാന്സ് കൈപ്പറ്റുകയും ചെയ്തിട്ടുണ്ടെന്നാണ് സൂചന. നയന് നായികയാവുന്നതില് നായകന് അജിത്തിനും സന്തോഷമാണത്രേ. നേരത്തേ ശ്രിയയെ തീരുമാനിച്ചുവെങ്കിലും ശ്രിയ ഒരു ഐറ്റം ഡാന്സില് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന കാരണത്താല് അജിത്ത് അവരെ ഒഴിവാക്കാന് നിര്ദ്ദേശിക്കുകയായിരുന്നു.

ബില്ലയ്ക്കു ശേഷം അജിത്തും നയനും ഒന്നിയ്ക്കുന്ന ചിത്രമായിരിക്കും ഈഗണ്. ഇതില് പ്രണയജോഡികളായിട്ടാണ് അജിത്തും നയനും പ്രത്യക്ഷപ്പെടുന്നത്. ഏപ്രില് മെയ് മാസത്തിലെ എല്ലാ ദിവസങ്ങളും നയന് ഈഗണിന്റെ ചിത്രീകരണത്തിനായി നല്കിയിട്ടുണ്ടത്രേ.

ബന്ധപ്പെട്ട വാര്‍ത്തകള്‍














കണ്ടില്ലേ, നയന്‍സിന്റെ സൂപ്പര്‍ ഗ്ലാമര്‍...?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X