റോബോട്ട് : റഹ്മാന്റെ പ്രതിഫലം 10 കോടി
ചിത്രീകരണം ആരംഭിയ്‌ക്കുന്നതിന് മുമ്പ് വാര്‍ത്തകളില്‍ ഇടം പിടിച്ച റോബോട്ടിനെ ചുറ്റിപ്പറ്റി പുതിയൊരു വിശേഷം കൂടി.
തന്റെ ഏറ്റവും മികച്ച സംഗീതപാടവം റോബോട്ടിനു വേണ്ടി പുറത്തെടുക്കാനുള്ള ശ്രമത്തിലാണത്രേ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിയ്ക്കുന്നഎ.ആര്‍ റഹ്മാന്‍.
ഇതിനായി ഈ സംഗീത ചക്രവര്‍ത്തി മേടിയ്‌ക്കുന്ന പ്രതിഫലമെത്രയെന്നോ പത്തു കോടി. വാര്‍ത്ത ശരിയാണെങ്കില്‍ ഒരു ഇന്ത്യന്‍ സംഗീത സംവിധായകന്റെ ഏറ്റവുമയുര്‍ന്ന പ്രതിഫലമാകും റഹ്‌മാന് ലഭിയ്‌ക്കാന്‍ പോകുന്നത്.
തമിഴ് സിനിമയെന്നതിനുപരി ഒരു ഇന്ത്യന്‍ സിനിമ നിര്‍മ്മിയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ ലൊക്കേഷനുകള്‍ തേടി ശങ്കര്‍ ലോകം മുഴുവന്‍ അലയുന്നതിനിടെയാണ് ഈ വാര്‍ത്ത പുറത്തു വന്നിരിയ്‌ക്കുന്നത്.
ഇന്ത്യന്‍ സംഗീതത്തില്‍ വിപ്ലവം സൃഷ്ടിച്ച റഹ്മാന്‍ ഒരു ബ്രഹ്‌മാണ്ഡ ചിത്രത്തിനായി ഇത്ര ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് സിനിമാരംഗത്തുള്ളവരുടെ അഭിപ്രായം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications