»   » രജനീകാന്തിനെ സിംഗപ്പൂരിലേക്ക് കൊണ്ടുപോകുന്നു

രജനീകാന്തിനെ സിംഗപ്പൂരിലേക്ക് കൊണ്ടുപോകുന്നു

Posted By:
Subscribe to Filmibeat Malayalam
Rajnikanth
ചെന്നൈ: വിദഗ്ധ ചികിത്സയ്ക്കായി സൂപ്പര്‍താരം രജനീകാന്തിനെ സിംഗപ്പൂരിലേക്ക് കൊണ്ടുപോകുന്നു. ഇപ്പോള്‍ ശ്രീ രാമചന്ദ്ര ആശുപത്രിയിലാണു രജനികാന്ത്. ഭാര്യ ലത, മകള്‍ ഐശ്വര്യ എന്നിവരും രജനിയ്‌ക്കൊപ്പം സിംഗപ്പൂരിനു പോകും.

വെള്ളിയാഴ്ച രാത്രി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമാണു യാത്ര തിരിക്കുന്നത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റില്‍ രജനിയ്ക്ക് വീല്‍ചെയര്‍ പാസഞ്ചര്‍ സൗകര്യം ബുക്ക് ചെയ്തിട്ടുണ്ട്. പാസ്‌പോര്‍ട്ടിലെ ശിവാജി റാവു എന്ന പേരിലായിരിക്കും രജനിയുടെ യാത്ര.

വിമാനത്തിനടുത്ത് ടാര്‍മാര്‍ക്കില്‍ ആംബുലന്‍സില്‍ രജനിയെ എത്തിയ്ക്കുന്നതിനുള്ള അനുവാദത്തിനായി കുടുംബാംഗങ്ങള്‍ ശ്രമിയ്ക്കുന്നുണ്ട്. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്നു മേയ് 13 നാണു രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രജനി സുഖംപ്രാപിച്ചുവരുന്നതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന.

കൂടുതല്‍ ചികിത്സകള്‍ക്കായി വിദേശത്തേക്ക് പോകാനുള്ള ആരോഗ്യം അദ്ദേഹത്തിന് കൈവന്നുവെന്നും അവര്‍ പറയുന്നു.

English summary
Superstar Rajinikanth will be flying to Singapore Friday night for further treatment, sources close to the ailing star’s family told DC on Thurs-day.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam