രംഭ വീണ്ടും തമിഴിന്‍റെ വെള്ളിത്തിരയില്‍
നീണ്ട ഇടവേളയ്‌ക്കുശേഷം നടി രംഭ തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നു. കെ. വീരു സംവിധാനം ചെയ്യുന്ന 'വീണ്ടും ചിന്ന വീട്' എന്ന ചിത്രത്തിലൂടെയാണ് രംഭയുടെ മടങ്ങിവരവ്.
ജ്വലിക്കുന്ന സൗന്ദര്യത്തിലൂടെ ഒരു കാലം തമിഴ് സിനിമയെ കീഴടക്കിയ താരമായിരുന്നു രംഭ. മലയാളത്തിലൂടെയായിരുന്നു രംഭയുടെ അരങ്ങേറ്റം.
ഹരിഹരന്‍ ചിത്രമായ സര്‍ഗ്ഗത്തില്‍ വിനീതിന്‍റെ നായികയായ നാടന്‍ പെണ്‍കുട്ടിയായി അമൃതയെന്ന പേരില്‍ എത്തിയ നടിതന്നെയാണോ ഇതെന്നു തോന്നുന്നവിധത്തിലായിരുന്നു തമിഴില്‍ രംഭയുടെ പ്രകടനങ്ങള്‍ .
'ഉള്ളത്തെ അള്ളിത്താ'എന്ന ചിത്രത്തിലൂടെയാണ് രംഭ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് രംഭയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. തൊണ്ണൂറുകളില്‍ തമിഴ് സിനിമയിലെ നായികാസങ്കല്‍പ്പം തന്നെയായിരുന്ന രംഭ മേനിപ്രദര്‍ശനത്തിനും ഒട്ടും മടികാണിച്ചിരുന്നില്ല. ഇതിനിടെ മുഖ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സൗന്ദര്യ ശസ്ത്രക്രിയയ്ക്കും രംഭ വിധേയയായി.
ബോളിവുഡില്‍നിന്ന് ഉള്‍പ്പെടെ ഒട്ടേറെ പുതിയ നടികള്‍ തമിഴിലേക്ക് കുടിയേറിയപ്പോള്‍ രംഭയ്‌ക്ക് അവസരങ്ങള്‍ കുറഞ്ഞു. അങ്ങനെ തമിഴില്‍ തിരക്കുകുറഞ്ഞ രംഭ വീണ്ടും മലയാളത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു.
മമ്മൂട്ടിയ്ക്കും ദിലീപിനുമൊപ്പം അഭിനയിച്ച രംഭം ഏറ്റവും അവസാനമായി അഭിനയിച്ച മലയാള ചിത്രം പായും പുലിയാണ്. ഇതില്‍ കലാഭവന്‍ മണിയുടെ നായികാവേഷമായിരുന്നു രംഭയ്ക്ക്.
നഗ്‌മയെപ്പോലെ തമിഴില്‍ നിന്ന് ഭോജ്‌പുരി ചിത്രങ്ങളില്‍ ഭാഗ്യം പരീക്ഷിക്കാനും രംഭ ശ്രമിച്ചു. ഈ ശ്രമത്തിലും രംഭ വിജയം കണ്ടു. ഭോജ്‌പുരിയില്‍ രംഭ ഹിറ്റുകള്‍ സൃഷ്ടിച്ചു.
ഇതിനിടയിലാണ് പഴയ തട്ടകത്തിലേക്കുള്ള മടങ്ങിവരവ്. രണ്ടാംവരവില്‍ രംഭയ്‌ക്ക് പഴയ പ്രതാപം വീണ്ടെടുക്കാനാകുമോ എന്നാണ് തമിഴ് സിനിമ ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications