»   » റോമന്‍ പടയോട്ടം തമിഴിലേക്ക്‌

റോമന്‍ പടയോട്ടം തമിഴിലേക്ക്‌

Posted By:
Subscribe to Filmibeat Malayalam
Roma
അരങ്ങേറ്റം നടത്തിയത്‌ തമിഴിലാണെങ്കിലും റോമ പ്രശസ്‌തിയിലേക്കുയര്‍ന്നത്‌ മലയാളത്തിലൂടെയായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്‌ത നോട്ട്‌ ബുക്കിലൂടെ ഈ ബാംഗ്ലൂര്‍കാരി മലയാളിയുടെ മനസ്സില്‍ കയറിക്കൂടി.

പിന്നീട്‌ മലയാള സിനിമയില്‍ ഒരു റോമ'ന്‍ വാഴ്‌ച തന്നെയാണ്‌ സാക്ഷ്യം വഹിച്ചതെങ്കിലും നിലവില്‍ റോമ പുതിയ മലയാള സിനിമകളുടെ കരാറിലൊന്നും ഒപ്പുവെച്ചിട്ടില്ല.

അവസാനമായി അഭിനയിച്ച ലോലിപോപ്പും കളേഴ്‌സും ബോക്‌സ്‌ ഓഫീസില്‍ വന്‍ പരാജയം നേരിട്ടിരുന്നു. ഈ സിനിമകള്‍ക്ക്‌ ശേഷം മനപൂര്‍വം സിനിമയില്‍ ഇടവേള സൃഷ്‌്‌ടിച്ച താരം തമിഴിലേക്ക്‌ മടങ്ങിപ്പോക്ക്‌ നടത്തിയിരിക്കുകയാണ്‌.

ശക്തി നായികയായി വഞ്ചിക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിലാണ്‌ റോമ ഇപ്പോള്‍ അഭിനയിക്കുന്നത്‌. വാലിബനില്‍ ലേശം വില്ലത്തരം കൈയ്യിലുള്ള നെഗറ്റീവ്‌ റോളാണ്‌ റോമയ്‌ക്ക്‌ ലഭിച്ചിരിയ്‌ക്കുന്നത്‌. തമിഴില്‍ കൂടുതല്‍ ശ്രദ്ധിയ്‌ക്കാനായി മലയാളത്തില്‍ ഒരു ചെറിയ ഗ്യാപ്പ്‌ വേണ്ടി വരുമെന്ന് റോമ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam