മീരയെ നായികാസ്ഥാനത്ത്‌ നിന്നും മാറ്റി

By Super

മീര ജാസ്‌മിന്‌ മലയാളത്തിലെന്നപോലെ തമിഴിലും നിര്‍ഭാഗ്യത്തിന്റെ സമയമാണോ? മലയാള ചലച്ചിത്ര ലോകത്ത്‌ മീരയ്‌ക്കെതിരെ അപ്രഖ്യാപിതമായ ഒരു വിലക്ക്‌ നിലനില്‍ക്കുന്നുണ്ട്‌. കമലിന്‍റെ മിന്നാമിന്നിക്കൂട്ടം എന്ന ചിത്രത്തിന്‌ ശേഷം ഒരൊറ്റ ചിത്രത്തിലേയ്‌ക്കും മീരയ്‌ക്ക്‌ ക്ഷണം ലഭിച്ചിട്ടില്ല.

താരസംഘടനയായ അമ്മയുടെ ചിത്രമായ ട്വന്റി ട്വന്റിയില്‍പ്പോലും അഭിനയിക്കാതെ ഉള്ള സമയമെല്ലാം തമിഴ്‌ ചിത്രങ്ങള്‍ക്കായി നീക്കിവച്ച മീരയ്‌ക്കിപ്പോള്‍ കോളിവുഡിലും തിരിച്ചടികളാണ് നേരിടുന്നത്.

പ്രമുഖ സംവിധായകന്‍ ശങ്കര്‍ തന്റെ അനന്തപുരത്ത്‌ വീട്‌ എന്ന പുതിയ ചിത്രത്തില്‍ നിന്നും മീരയെ ഒഴിവാക്കി. ഇതിന്‌ പിന്നിലെ കാരണം വ്യക്തമല്ല. കുറ്റം മുഴുവന്‍ മീരയുടെ ഭാഗത്താണെന്ന രീതിയിലാണ്‌ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്‌.

കൃത്യമായ സമയത്ത്‌ മീര സെറ്റിലെത്തുന്നില്ലെന്നതാണ്‌ പ്രധാന പരാതി. കുറേ ദിവസം മീരയ്‌ക്കുവേണ്ടി കാത്തിരുന്ന്‌ മടുത്തപ്പോഴാണത്രേ ശങ്കര്‍ മറ്റൊരു നായികയെ പരിഗണിക്കുന്ന കാര്യത്തെക്കുറിച്ച്‌ ആലോചിച്ചത്‌.

എന്നാല്‍ ചിത്രത്തിലെ നായകന്‍ നന്ദയുമായുണ്ടായ ചില അഭിപ്രായവ്യത്യാസങ്ങള്‍ മൂലം മീര ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നാണ്‌ മീരയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്‌.

ഇപ്പോള്‍ തമിഴില്‍ ആദി നാരായണ, മരിയാദൈ എന്നീ ചിത്രങ്ങളിലേയ്‌ക്കാണ്‌ മീര കരാര്‍ചെയ്യപ്പെട്ടിരിക്കുന്നത്‌. സെറ്റുകളില്‍ മീരയെക്കുറിച്ചുള്ള പരാതികള്‍ കൂടുകയാണ്‌. കൃത്യസമയത്ത്‌ സെറ്റില്‍ എത്തുന്നില്ല. അങ്ങനെ മറ്റു താരങ്ങള്‍ക്കുകൂടി ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നിവയാണ്‌ മീരയ്‌ക്കെതിരെയുള്ള പ്രധാന പരാതികള്‍.

ഈ പോക്ക് പോയാല്‍ മലയാളത്തിന് പിന്നാലെ കോളിവുഡും മീരയെ കൈവിടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X