സിമ്രാന് സൂര്യയുടെ അമ്മയാകുന്നു
ലക്ഷക്കണക്കിന് ആരാധകരുടെ സ്വപ്ന നായികയായ സിമ്രാന് അമ്മ വേഷം ചെയ്യുന്നു. 'വാരണം ആയിരം' എന്ന ചിത്രത്തില് സൂര്യയുടെ അമ്മയായാണ് സിമ്രാന് വേഷമിടുന്നത്.
തമിഴില് സിമ്രാന്റെ ആദ്യചിത്രമായ നേരുക്കു നേരില് സൂര്യയായിരുന്നു നായകന്. പുതിയ ചിത്രത്തില് അച്ഛനും മകനുമുള്പ്പെടെ നാലു റോളുകളാണ് സൂര്യ അവതരിപ്പിക്കുന്നത്. അച്ഛന് സൂര്യയുടെ ഭാര്യയുടെ റോളാണ് സിമ്രാനുള്ളത്. ഫലത്തില് സിമ്രാന് സൂര്യയുടെ ഭാര്യയും അമ്മയുമായാണ് അഭിനയിക്കുന്നത്.
ഗൌതം മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യ നാലു വേഷങ്ങള് ചെയ്യുന്ന പടമെന്നതിന് പുറമെ വെളിപ്പെടുത്താത്ത ഏതാനും ചില പ്രത്യേകതകള്കൂടി ചിത്രത്തിനുണ്ടെന്ന് സൂചനയുണ്ട്. കൂടാതെ സമീര റഡ്ഡി, ദിവ്യ, ആന്ട്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് നായികമാര്


Click it and Unblock the Notifications











