കമലിനെ കടത്തിവെട്ടാന്‍ സിമ്രാന്‍
ദശാവതാരത്തിലൂടെ ഉലകനായകന്‍ കമലഹാസന്‍ വ്യത്യസ്‌തമായ പത്തുവേഷങ്ങളണിഞ്ഞാണ് കാണികളെ വിസ്‌മയിപ്പിച്ചത്. ഇപ്പോള്‍ കമലിന്റെ ഈ റക്കോര്‍ഡ് ഭേദിക്കാനായി പതിനാലു വേഷങ്ങളുമായി നടി സിമ്രാന്‍ ഒരുങ്ങുന്നു.
കമല്‍ പത്തുവേഷം കെട്ടിയത് സിനിമയിലാണെങ്കില്‍ സിമ്രാന്‍ സീരിയലിലാണ് പതിനാലു വേഷങ്ങള്‍ അണിയുന്നത്. നവവെള്ളിയെന്ന് പേരിട്ടിരിക്കുന്ന ഈ സീരിയല്‍ ജൂണ്‍ 30മുതല്‍ ജയടിവിയില്‍ പ്രദര്‍ശനമാരംഭിക്കും. പിരമിഡ് സായ്‌മീരയാണ് സീരിയല്‍ നിര്‍മ്മിക്കുന്നത്.
തമിഴ് സ്‌ത്രീകള്‍ വളരെ പ്രാധാന്യത്തോടെ കൊണ്ടാടുന്ന ആടിമാസത്തിലാണ് സീരിയല്‍ പ്രദര്‍ശനത്തിനെത്തുന്നത്. അണ്ണൈ ആദിപരാശക്തിയുടെ വിവിധ രൂപങ്ങളെയാണത്രേ സിമ്രാന്‍ അവതരിപ്പിക്കുന്നത്.
ഇതെന്റെ കരിയറിലെ ഒരു പ്രധാനപ്പെട്ട കാലഘട്ടമാണ്. ആടി മാസത്തെക്കുറിച്ചും തമിഴ് സ്‌ത്രീകള്‍ ഇതിന് നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ചും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെയാണ് സീരിയലിന്റെ ചിത്രീകരണത്തില്‍ ഞാന്‍ പങ്കെടുത്തത്. ഇത് ജനപ്രിയ സീരിയല്‍ ആയി മാറുമെന്നാണ് എന്റെ വിശ്വാസം- സീരിയലിനെക്കുറിച്ച് സിമ്രാന്‍ പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications