»   » എ പടങ്ങള്‍ക്ക് നികുതിയിളവില്ല

എ പടങ്ങള്‍ക്ക് നികുതിയിളവില്ല

Posted By:
Subscribe to Filmibeat Malayalam
Film
സിനിമകള്‍ക്ക് നികുതിയിളവ് നല്‍കുന്ന കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കര്‍ശനനിലപാട് സ്വീകരിയ്ക്കുന്നു. നികുതിയിളവ് നേടുന്നതിനായി ഒരു കൂട്ടം നിബന്ധനകളാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിയ്ക്കുന്നത്.

നേരത്തെ തമിഴ് പേരുണ്ടെങ്കില്‍ സിനിമയ്ക്ക് 15 % വിനോദനികുതിയിളവ് ലഭിയ്ക്കുമായിരുന്നു. തമിഴ് സിനിമയ്ക്കുള്ള കരുണാനിധി സര്‍ക്കാരിന്റെ സമ്മാനമെന്നായിരുന്നു ഈ ഇളവ് വിശേഷിപ്പിയ്ക്കപ്പെട്ടിരുന്നത്. രജനി സിനിമയ്ക്കായി റോബോട്ട് എന്ന പേരുമാറ്റി യന്തിരന്‍ എന്ന നാമം സ്വീകരിയ്ക്കാന്‍ സംവിധായകന്‍ ശങ്കറിനെ നിര്‍ബന്ധിതനാക്കിയത് ഈ നിയമമായിരുന്നു.

ജയലളിത സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം തമിഴ് വാണിജ്യസിനിമകള്‍ക്ക് നികുതിയിളവ് ലഭിയ്ക്കണമെങ്കില്‍ ഒട്ടേറെ കടമ്പകള്‍ കടക്കണം. സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റുള്ള സിനിമകള്‍ക്ക് മാത്രമേ നികുതിയിളവിന് അര്‍ഹതയുണ്ടാവൂ.

യു സര്‍ട്ടിഫിക്കറ്റുള്ളപ്പോള്‍ തന്നെ കടുത്ത വയന്‍ലന്‍സും അശ്ലീലരംഗങ്ങളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടാവരുത്. തമിഴ് സംസ്‌ക്കാരത്തെയും ഭാഷയെയും പ്രോത്സാഹിപ്പിയ്ക്കുന്ന തരത്തിലുള്ളതാവണം സിനിമാപ്പേരും തിരക്കഥയുമെന്നതാണ് മറ്റൊരു പ്രധാന നിബന്ധന. സിനിമയിലെ ഡയലോഗില്‍ ഭൂരിഭാഗവും തമിഴില്‍ തന്നെയാവണം.

പുതിയ നിയമം വന്നതോടെ ഇപ്പോള്‍ പുറത്തുവന്ന സിനിമകള്‍ക്കൊന്നും നികുതിയിളവ് ലഭിയ്ക്കില്ലെന്ന സ്ഥിതിയാണുള്ളത്. അവന്‍, ഇവന്‍, ആരണ്യകാണ്ഡം, കാഞ്ചന തുടങ്ങിയ സിനിമകള്‍ക്കെല്ലാം എ സര്‍ട്ടിഫിക്കറ്റാണുള്ളത്. വിക്രം നായകനായ ദൈവത്തിരുമകള്‍ മാത്രമാണ് ഇതിനൊരപവാദം. യു സര്‍ട്ടിഫിക്കറ്റുള്ള ഈ സിനിമയില്‍ ചോരയും സംഘട്ടനവും മോശം ഭാഷയുമൊന്നുമില്ല. അതുകൊണ്ടു തന്നെ നികുതിയിളവും കിട്ടും.

എന്നാല്‍ ഇത്തരം നിബന്ധനകളുമായി ഒരു കൊമേഴ്‌സ്യല്‍ പടം പിടിയ്ക്കാനാവുമോയെന്നാണ് സംവിധായകരും നിര്‍മാതാക്കളും പരസ്പരം ചോദിയ്ക്കുന്നത്.

English summary
The state government has issued a notice that states the new guidelines for films seeking entertainment tax waiver. According to the new rules

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam