»   » വിജയ്‍യുടെ നായികയായി കാജല്‍ അഗര്‍വാള്‍

വിജയ്‍യുടെ നായികയായി കാജല്‍ അഗര്‍വാള്‍

Posted By:
Subscribe to Filmibeat Malayalam

ചിലന്പരശനെ ഒഴിവാക്കിയ പ്രൊജക്ടിലേക്ക് സംവിധായകന്‍ ലിംഗുസ്വാമി വിജയ് യിനെ നായകനാക്കുന്നു. വേലായുധത്തിന്റെ ജോലികള്‍ പൂര്‍ത്തിയായ ശേഷം നവംബറില്‍ ലിംഗുസ്വാമി ചിത്രത്തിന്റെ ജോലികള്‍ ആരംഭിയ്ക്കാനാണ് വിജയ്‍യുടെ തീരുമാനം.

തെന്നിന്ത്യയിലെ പുതിയ താരറാണിയായി ഉദിച്ചുവരുന്ന കാജല്‍ അഗര്‍വാള്‍ വിജയ്‍യുടെ നായികയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വേലായുധത്തില്‍ ഹന്‍സിക മോട്‍വാനി അവതരിപ്പിയ്ക്കാനിരുന്ന റോളിലേക്ക് കാജലിനെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ മറ്റുസിനിമകളുടെ തിരക്കില്‍പ്പെട്ടതു മൂലം ഈ ഓഫര്‍ സ്വീകരിയ്ക്കാന്‍ കാജലിന് കഴിഞ്ഞില്ല.

ഇത്തിരി വൈകിയാണെങ്കിലും വിജയ് ചിത്രത്തിലൂടെ തമിഴകത്ത് കൂടുതല്‍ ശ്രദ്ധേയയാവുമന്ന കണക്കുക്കൂട്ടലിലാണ് കാജല്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam